• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊൽക്കത്തയിൽ പാലം തകർന്ന് അപകടം; അഞ്ചുപേർ മരിച്ചതായി സംശയം

News18 Malayalam
Updated: September 4, 2018, 6:10 PM IST
കൊൽക്കത്തയിൽ പാലം തകർന്ന് അപകടം; അഞ്ചുപേർ മരിച്ചതായി സംശയം
News18 Malayalam
Updated: September 4, 2018, 6:10 PM IST
കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ മജേർഹാത് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അഞ്ചു പേർ മരിച്ചതായി സംശയം. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനങ്ങൾ അവശിഷ്ടങ്ങള്‍ക്കടിയിൽ കുടങ്ങിയതായിട്ടാണു വിവരം.



നിരവധി വാഹനങ്ങൾ നിരത്തിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നു രക്ഷാപ്രവർത്തനം നടത്തുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഉത്തര ബംഗാളിലെ പരിപാടികൾ റദ്ദാക്കി കൊൽക്കത്തയിലേക്കു തിരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മജേർഹാത് റെയിൽവേ സ്റ്റേഷന് സമീപത്തെ വലിയ പാലത്തിന്റെ ഭാഗമാണ് തകർന്നത്. ബെഹാലയിൽ നിന്ന് കൊൽക്കത്തയുടെ മറ്റു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. ഏറ്റവും തിരക്കേറിയ സമയത്താണ് പാലം തകർന്നത്.

 
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...