• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഹിന്ദു പാകിസ്താൻ' പരാമർശം: തരൂരിന് കൊൽക്കത്ത ഹൈക്കോടതിയുടെ സമൻസ്


Updated: July 14, 2018, 11:26 AM IST
'ഹിന്ദു പാകിസ്താൻ' പരാമർശം: തരൂരിന് കൊൽക്കത്ത ഹൈക്കോടതിയുടെ സമൻസ്

Updated: July 14, 2018, 11:26 AM IST
ന്യൂഡൽഹി: വിവാദമായ 'ഹിന്ദു പാകിസ്താൻ' പരാമർശത്തിൽ നേരിട്ടു ഹാജരാകണമെന്ന് കോൺഗ്രസ് എം.പി ശശി തരൂരിനോട് കൊൽക്കത്ത ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി അഭിഭാഷകനായ സുമീത് ചൗധരി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അടുത്ത മാസം 14ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ 'ഹിന്ദു പാകിസ്താൻ' ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന. ഈ പരാമർശത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ, താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നവെന്നാണ് തരൂരിന്റെ നിലപാട്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത്–തരൂർ പറഞ്ഞു.

പരാമർശത്തിൽ കോൺഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചിരുന്നു. ബി.ജെ.പിയെ വിമർശിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തരൂരിന് മുന്നറിയിപ്പ് നൽകിയത്.

 
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍