• HOME
 • »
 • NEWS
 • »
 • india
 • »
 • ഇന്ത്യയില്‍ താമസത്തിന് ഏറ്റവും സുരക്ഷിതമായ നഗരം കൊല്‍ക്കത്ത; ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം: NCRB

ഇന്ത്യയില്‍ താമസത്തിന് ഏറ്റവും സുരക്ഷിതമായ നഗരം കൊല്‍ക്കത്ത; ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം: NCRB

ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഏറ്റവും സുരക്ഷിതമായ നഗരമെന്ന സ്ഥാനം നേടുന്നത്.

News18

News18

 • Share this:
  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) 2020ലെ ഡാറ്റ പ്രസിദ്ധീകരിച്ചു. ഡാറ്റ പ്രകാരം മെട്രോ നഗരങ്ങളില്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ആദ്യ സ്ഥാനത്ത് കൊല്‍ക്കത്ത എത്തി. തൊട്ടുപിന്നാലെ ഹൈദരാബാദ്, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് കൊല്‍ക്കത്തയ്ക്ക് 129.5 ഉം, ഹൈദരാബാദില്‍ 233 ഉം, മുംബൈയിൽ 318.6 ഉം, ബെംഗളൂരുവിൽ 401.9ശതമാനവുമാണ്. അതേസമയം ദേശീയ ശരാശരി 810.3 ആണ്.

  ഐപിസി (ഇന്ത്യന്‍ പീനല്‍ കോഡ്) പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളിലും മറ്റ് സംസ്ഥാന നിയമങ്ങള്‍ അല്ലെങ്കില്‍ എസ്എല്‍എല്‍ കുറ്റകൃത്യങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളിലും കുറഞ്ഞ നിരക്ക് പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഐപിസി ക്രൈം റേറ്റ് കുറയ്ക്കാനും നഗരത്തിന് കഴിഞ്ഞു. രാജ്യത്തെ മറ്റ് 18 നഗരങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് റാങ്കിംഗില്‍ രണ്ട് മില്യണിലധികം ജനസംഖ്യയുള്ള കൊല്‍ക്കത്ത മുന്നിലെത്തിയത്.

  വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എന്‍സിആര്‍ബി ഡാറ്റ അനുസരിച്ച് ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഏറ്റവും സുരക്ഷിതമായ നഗരമെന്ന സ്ഥാനം നേടുന്നത്. 2019 ഒരു അപവാദമാണ്, കാരണം സംസ്ഥാന രേഖകള്‍ വൈകിയായിരുന്നു എത്തിയത്. അക്രമാസക്തമായ കുറ്റകൃത്യങ്ങളിലും മറ്റ് തരത്തിലുള്ള കേസുകളിലും ഏറ്റവും കുറഞ്ഞ നിരക്ക് പട്ടികയില്‍ കൊല്‍ക്കത്ത മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, 'മുറിവേല്‍പ്പിക്കപ്പെട്ട കേസുകള്‍' ഇവിടെ ഉയര്‍ന്നതാണെന്നും ഇക്കാര്യത്തില്‍ നഗരം ദേശീയ തലങ്ങളില്‍ ഒന്നാമതെത്തിയെന്നും മിറര്‍ നൗ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു.

  എന്നിരുന്നാലും, ഇത് 2018 ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, കൊല്‍ക്കത്തയിലെ കുറ്റകൃത്യ നിരക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി കുറയുന്നു. ലാല്‍ബസാറിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതിന്റെ നേട്ടം 'അത്യാധുനിക സാങ്കേതികവിദ്യയ്ക്ക്' ക്രെഡിറ്റ് ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

  മറുവശത്ത്, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തായി ഡല്‍ഹി. സത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നു സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് തലസ്ഥാന നഗരി. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധി കാരണം നഗരത്തിലെ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞിട്ടും ഇത് നിലനില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

  Also Read-2020ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ്: NCRB

  രാജ്യത്ത് 2020ല്‍ പ്രതിദിനം എഴുപത്തിയേഴ് ബലാത്സംഗ കേസുകളും, പ്രതിദിനം ശരാശരി 80 കൊലപാതക സംഭവങ്ങളും, 84,805 തട്ടിക്കൊണ്ടുപോകല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിആര്‍ബി ഡാറ്റയില്‍ പറയുന്നു. 2020 ലെ ഏറ്റവും പുതിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഡാറ്റ ബുധനാഴ്ച ആണ് പുറത്തിറക്കിയത്.

  2020 ല്‍ രജിസ്റ്റര്‍ ചെയ്ത 61,767 പരിസ്ഥിതി സംബന്ധമായ കുറ്റകൃത്യ വിഭാഗങ്ങളില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് (7,318) അഖിലേന്ത്യാ തലത്തിലും, പല സംസ്ഥാനങ്ങളിലും, രണ്ടാം സ്ഥാനത്ത് തുടരുന്ന കേസുകള്‍. ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്, സിഗരറ്റും പുകയിലയുമായി ബന്ധപ്പെട്ട കേസുകളാണ്.

  ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (EIU) സേഫ് സിറ്റി ഇന്‍ഡക്‌സ് 2021 ന്റെ നാലാം പതിപ്പില്‍ ആദ്യ 50-ല്‍ ന്യൂഡല്‍ഹിയും മുംബൈയും മാത്രമേയുള്ളൂ. കോപ്പന്‍ഹേഗന്‍ ഒന്നാം സ്ഥാനത്തും തൊട്ടുപിന്നാലെ ടൊറന്റോയും സിംഗപ്പൂരും, സിഡ്‌നി, ടോക്കിയോ, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളുമാണ് വരുന്നത്.
  Published by:Jayesh Krishnan
  First published: