ഇന്റർഫേസ് /വാർത്ത /India / Bike Riding At Night | രാത്രിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഇരുണ്ട വസ്ത്രങ്ങൾ ഒഴിവാക്കണം: കൊൽക്കത്ത പോലീസ്

Bike Riding At Night | രാത്രിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഇരുണ്ട വസ്ത്രങ്ങൾ ഒഴിവാക്കണം: കൊൽക്കത്ത പോലീസ്

 മിക്ക ബൈക്ക് യാത്രികരും ഇരുണ്ട നിറത്തിലുള്ള ജാക്കറ്റുകളാണ് ധരിക്കാറുള്ളത്.

മിക്ക ബൈക്ക് യാത്രികരും ഇരുണ്ട നിറത്തിലുള്ള ജാക്കറ്റുകളാണ് ധരിക്കാറുള്ളത്.

മിക്ക ബൈക്ക് യാത്രികരും ഇരുണ്ട നിറത്തിലുള്ള ജാക്കറ്റുകളാണ് ധരിക്കാറുള്ളത്.

  • Share this:

കൊൽക്കത്ത: ട്രാഫിക് പോലീസിന്റെ (Kolkata Traffic Police) ഫാറ്റൽ സ്ക്വാഡ് (Fatal Squad) നടത്തിയ വിശകലനം അനുസരിച്ച്, ബൈക്ക് യാത്രക്കാരുടെ മരണങ്ങൾ കൂടുതൽ സംഭവിക്കുന്നത് രാത്രികാലങ്ങളിൽ ട്രക്കുകൾ കൂടുതൽ ഓടുന്ന റോഡുകളിലാണ്. കൂടാതെ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുണ്ട വസ്ത്രങ്ങൾ (Dark Clothes) ധരിക്കുന്നവരാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേകിച്ച് മഞ്ഞുകാലത്ത് മിക്ക ബൈക്ക് യാത്രികരും (Bikers) ഇരുണ്ട നിറത്തിലുള്ള ജാക്കറ്റുകളാണ് ധരിക്കാറുള്ളത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.

തെക്കുപടിഞ്ഞാറൻ ട്രാഫിക് ഗാർഡിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ് ഇപ്പോൾ ഇത് സംബന്ധിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുകയും ഇരുചക്രവാഹന യാത്രക്കാരെ ബോധവത്ക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബൈക്ക് യാത്രികരോട് തിളക്കമുള്ളതും ദൂരെ നിന്ന് കാണാവുന്നതുമായ വസ്ത്രങ്ങളും ജാക്കറ്റുകളും ധരിക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്.

ബുധനാഴ്ച വൈകുന്നേരം താരതല ക്രോസിംഗിന് സമീപമാണ് ഇത് സംബന്ധിച്ച ആദ്യത്തെ വർക്ക്‌ഷോപ്പ് നടത്തിയത്. ഇതിനായി പോലീസ് തത്സമയ സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ചു.

Also Read-Fighter Jet Crash | രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

കൊൽക്കത്ത ട്രാഫിക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും പോലീസുകാർ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കേണ്ടതിന്റെയും ഹെൽമെറ്റിൽ ഫ്ലൂറസെന്റ് ലൈറ്റുകൾ ഘടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചു. “മോട്ടോർ സൈക്കിൾ അല്ലെങ്കിൽ ബൈക്ക് അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ, മിക്ക കേസുകളിലും അപകടങ്ങൾ സംഭവിക്കുന്നത് മറ്റ് വാഹനങ്ങൾക്ക് റൈഡർമാരെ ശരിയായി കാണാത്തതുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൗത്ത് വെസ്റ്റ് ട്രാഫിക് ഗാർഡിലെ ഒ സി പ്രൊസെൻജിത് ചാറ്റർജിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച വൈകുന്നേരം താരാതല റോഡിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.

Also Read-Kanpur raid|സുഗന്ധ വ്യാപാരിയുടെ വീട്ടിൽ 36 മണിക്കൂറിൽ കണ്ടെത്തിയത് 180 കോടി രൂപ; നോട്ടെണ്ണി തീർക്കാൻ 5 യന്ത്രങ്ങൾ

റോഡ് സുരക്ഷാ ബോധവൽക്കരണത്തിന് പുറമേ, ദൂരെ നിന്ന് പോലും കാണാവുന്ന തരത്തിലുള്ള തിളക്കമുള്ള അല്ലെങ്കിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചും ബൈക്ക് യാത്രക്കാരെ ബോധവത്ക്കരിച്ചിട്ടുണ്ടെന്ന് പോലീസ് ഫേസ്ബുക്കിൽ കുറിച്ചു. ട്രാഫിക് പോലീസുകാരുടെയും ഡ്രൈവർമാരുടെയും അനുഭവത്തിന്റെ വെളിച്ചത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചതെന്ന് ഡിസി (ട്രാഫിക്) അരിജിത് സിൻഹ പറഞ്ഞു.

“സാധാരണയായി കറുപ്പ് അല്ലെങ്കിൽ കടും നിറമുള്ള ജാക്കറ്റുകളാണ് ബൈക്ക് റൈഡർമാർ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഉത്തരവാദിത്തമുള്ള ഒരു റൈഡർ എന്ന നിലയിൽ, സുരക്ഷിതരായിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പിന്നീട് വിഷമിക്കുന്നതിനേക്കാൾ നല്ലത് സുരക്ഷിതരായിരിക്കുന്നതാണ്“ സിൻഹ പറഞ്ഞു.

പോലീസ് റിപ്പോർട്ട് അനുസരിച്ച് ദൂരെ നിന്ന് കാണാവുന്നതോ ഫ്ലൂറസെന്റ് വസ്ത്രമോ ധരിക്കുമ്പോൾ മോട്ടോർ സൈക്കിൾ യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത 37% കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. “വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം മോട്ടോർസൈക്കിൾ ഗിയറിൽ റെട്രോ-റിഫ്ലെക്റ്റീവ് പാനലുകൾ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. അത് നിങ്ങളുടെ ഹെഡ്‌ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം അടിക്കുമ്പോൾ തിളങ്ങും, ഇത് രാത്രികാലങ്ങളിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാൻ സഹായിക്കും” പോലീസ് ബൈക്ക് യാത്രികരോട് പറഞ്ഞു.

First published:

Tags: Bike accident, Kolkata