ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിനോട് അപമര്യാദയായി പെരുമാറി; കൊൽക്കത്തയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
'ഇത് എന്റെ മാത്രം കേസല്ല. എല്ലാ സ്ത്രീകളുടെയും എല്ലാ ട്രാൻസ്ജെൻഡറുകളുടെയും സുരക്ഷക്കായി ഞാനീ പോരാട്ടം നടത്തും. സമൂഹത്തിന്റെ ചിന്താഗതി മാറ്റേണ്ടതുണ്ട്..

കൊൽക്കത്ത പൊലീസ്
- News18 Malayalam
- Last Updated: September 23, 2020, 3:23 PM IST
കൊൽക്കത്ത: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിനോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊൽക്കത്തയിലെ ട്രാഫിക് പൊലീസ് ഓഫീസറായ അഭിഷേക് ഭട്ടചാര്യ എന്നയാളാണ് അറസ്റ്റിലായത്. പശ്ചിമബംഗാൾ ട്രാൻസ്ജെൻഡർ ഡെവലപ്മെന്റ് ബോർഡ് അംഗമുൾപ്പെടെ മൂന്ന് പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കൊൽക്കത്തയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്.
Also Read-കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടർക്കെതിരെ പരാതി തിങ്കഴാഴ്ച രാത്രിയാണ് പരാതിക്കടിസ്ഥാനമായ സംഭവം. രാത്രി എട്ടരയോടെ ഹോട്ടലിൽ നിന്ന് അത്താഴം കഴിഞ്ഞ് മടങ്ങിയ ആക്ടിവിസ്റ്റും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം ട്രാഫിക് ഉദ്യോഗസ്ഥൻ വഴിയിൽ തടഞ്ഞു. തുടർന്ന് മദ്യലഹരിയിലായിരുന്ന അയാളെ തന്നെ മോശമായി സ്പർശിച്ചു എന്നാണ് ഇവർ പിന്നീട് സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ആളുകൾ തടയാൻ ശ്രമിച്ചപ്പോൾ, സിവിൽ വേഷത്തിലായിരുന്ന ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച ശേഷം ബൈക്കിൽ കയറി കടന്നു കളഞ്ഞുവെന്നും പറയുന്നു..
Also Read-17കാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൗമാരക്കാരായ ഏഴു പേർ അറസ്റ്റിൽ
പെരുമാറ്റം അതിരുവിട്ടതോടെ ഇവർ 100 ൽ വിളിച്ച് പൊലീസ് സഹായം തേടിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ കുറ്റക്കാരനെ 'സർ' എന്ന് അഭിസംബോധന ചെയ്ത് ബഹുമാനത്തോടെ സംസാരിക്കാൻ തുടങ്ങി.. ഇതോടെ പരാതിക്കാരി ഈ സംഭവങ്ങൾ മുഴുവൻ മൊബൈൽ പകർത്തുകയും പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയും ആയിരുന്നു.
'ഇത് എന്റെ മാത്രം കേസല്ല. എല്ലാ സ്ത്രീകളുടെയും എല്ലാ ട്രാൻസ്ജെൻഡറുകളുടെയും സുരക്ഷക്കായി ഞാനീ പോരാട്ടം നടത്തും. സമൂഹത്തിന്റെ ചിന്താഗതി മാറ്റേണ്ടതുണ്ട്.. ട്രാൻസ്ഫോബിയക്കെതിരെ പോരാടേണ്ടതുണ്ട്. ഞങ്ങൾക്ക് നീതി ലഭിക്കണം' മറ്റൊരു പോസ്റ്റിൽ ഇവർ കുറിച്ചു. 'ഇങ്ങനെയാണ് പൊലീസുകാർ പെരുമാറുന്നതെങ്കിൽ, 100 ൽ വിളിക്കുമ്പോഴുണ്ടാകുന്ന അനുഭവം ഇങ്ങനെയാണെങ്കിൽ സ്ത്രീകൾ എങ്ങനെയാണ് സുരക്ഷിതരായിരിക്കുക? എങ്ങനെയാണ് ബലാത്സംഗം ചെയ്യപ്പെടാതെയിരിക്കുക?' ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ രഞ്ജിത ചോദിക്കുന്നു.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതിനും മനപ്പൂർവം ഉപദ്രവതിനും അടക്കം വിവിധ കുറ്റങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്.
Also Read-കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടർക്കെതിരെ പരാതി