നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ഹെൽമറ്റില്ലെങ്കിൽ പെട്രോളുമില്ല'; നിയമം വീണ്ടും നടപ്പാക്കാനൊരുങ്ങി കൊൽക്കത്ത പൊലീസ്

    'ഹെൽമറ്റില്ലെങ്കിൽ പെട്രോളുമില്ല'; നിയമം വീണ്ടും നടപ്പാക്കാനൊരുങ്ങി കൊൽക്കത്ത പൊലീസ്

    . ഡിസംബർ എട്ട് മുതൽ ഈ നിയമം നടപ്പിൽ വരും. ആദ്യഘട്ടത്തിൽ രണ്ട് മാസം തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    • Share this:
      കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാതെയെത്തുന്ന ഇരുചക്ര വാഹനക്കാർക്ക് പെട്രോൾ നൽകരുതെന്ന നിയമം വീണ്ടും നടപ്പാക്കാനൊരുങ്ങി പൊലീസ്. ഗതാഗതനിയമങ്ങൾ ലംഘിച്ച് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ച സാഹചര്യത്തിൽ കൊൽക്കത്ത പൊലീസാണ് നിയമം വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്. ഡിസംബർ എട്ട് മുതൽ ഈ നിയമം നടപ്പിൽ വരും. ആദ്യഘട്ടത്തിൽ രണ്ട് മാസം തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

      Also Read-കറിയിൽ മീന്‍ കിട്ടാത്തതിനെ ചൊല്ലി തർക്കം; യുവതി ജീവനൊടുക്കി

      'ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരും പുറകിൽ ഇരിക്കുന്നവരും ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ മുൻപത്തേതിലും ഇരട്ടിയായി വർധിച്ചിരിക്കുകയാണ്' പുതിയ ഉത്തരവ് സംബന്ധിച്ച പ്രസ്താവനയിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ അനൂജ് ശര്‍മ്മ അറിയിച്ചു.

      Also Read-ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം, പന്നിയിറച്ചി കഴിപ്പിക്കൽ; ചൈനയില്‍ മുസ്ലീങ്ങൾ നേരിടുന്നത് ക്രൂര പീഡനങ്ങള്‍

      'ഇത്തരം കേസുകളില്‍ നിരവധി തവണ അന്വേണ ഏജൻസികൾ പല കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഹെൽമറ്റില്ലാതെ യാത്ര ചെയ്തുണ്ടാകുന്ന അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഇപ്പോഴും തുടരുകയാണ്. റോഡിലെ അച്ചടക്കം ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ തടയാനുമായി നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഹെൽമറ്റില്ലാത്ത ആളുകൾക്ക് പെട്രോൾ നൽകരുതെന്ന നിയമം കൊൽക്കത്ത പൊലീസ് നടപ്പാക്കാനൊരുങ്ങുകയാണ്.

      Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

      ഇതനുസരിച്ച് കൊൽക്കത്ത പൊലീസിന്‍റെ അധികാര പരിധിയിൽ വരുന്ന പെട്രോൾ പമ്പുകളിൽ ഹെൽമറ്റ് ധരിക്കാതെയെത്തുന്ന ബൈക്ക് യാത്രികർക്കും പെട്രോൾ വിൽക്കാൻ പാടില്ല' എന്നാണ് മോട്ടോർ വാഹന വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് പുറത്തിറക്കിയ ഉത്തരവിൽ കമ്മീഷണർ വ്യക്തമാക്കിയിരിക്കുന്നത്.



      2016ലും സമാന നിയമം സിറ്റി പൊലീസ് നടപ്പിലാക്കിയിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര യാത്രികരുടെ എണ്ണം വര്‍ധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി അതൃപ്തി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് അന്ന് ഈ നിയമം നടപ്പാക്കിയത്.
      Published by:Asha Sulfiker
      First published:
      )}