• HOME
 • »
 • NEWS
 • »
 • india
 • »
 • St Xavier's Kolkata | ബിക്കിനി വിവാദം: വിസിക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂർവവിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

St Xavier's Kolkata | ബിക്കിനി വിവാദം: വിസിക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂർവവിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

വിസിയ് ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ നിരവധി പേർ ഇതിനോടകം ഒപ്പുവച്ചു.

 • Last Updated :
 • Share this:
  ഇന്‍സ്റ്റഗ്രാമിൽ ബിക്കിനി ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി (st. xaviers university), അധ്യാപികയോട് രാജി ആവശ്യപ്പെട്ട സംഭവത്തിൽ സോഷ്യല്‍ മീഡിയയില്‍ (social media) വലിയ വിമര്‍ശനം ഉയരുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് യൂണിവേഴ്‌സിറ്റി നടപടി സ്വീകരിച്ചതെന്ന്അധ്യാപിക പറഞ്ഞിരുന്നു.

  ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, സര്‍വകലാശാല അധികൃതർക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാണ് അധ്യാപികയുടെ തീരുമാനം. സോഷ്യല്‍ മീഡിയയിലുംസര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ (vice chancellor) പ്രതിഷേധം ഉയരുകയാണ്. വിസിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ (petition) നിരവധി പേർ ഇതിനോടകം ഒപ്പുവച്ചു.

  ''സെന്റ് സേവ്യേഴ്സ് വിസി ഫെലിക്സ് രാജിനെതിരെ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കുക '' എന്ന തലക്കെട്ടിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 372 പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഗൗരവ് ബാനര്‍ജിയാണ് ഒപ്പുശേഖരണത്തിന് തുടക്കമിട്ടത്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍വകലാശാല അധികൃതര്‍ മുന്‍ പ്രൊഫസറോട് നിരുപാധികം മാപ്പ് പറയണമെന്നും വിസി ഫെലിക്സ് രാജിനും സമിതിക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

  also read: 'ചിത്രങ്ങൾ പ്രിന്റൗട്ട് എടുത്തത് അനുമതിയില്ലാതെ': ബിക്കിനി വിവാദത്തിൽ അധ്യാപിക

  അധ്യാപിക സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. '' അത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്, സര്‍വകലാശാലയുടെ അന്തസുമായി അതിന് യാതൊരു ബന്ധവുമില്ല. അതിനാല്‍ പ്രൊഫസറെ അവരുടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിൽ അര്‍ത്ഥമില്ല''. സര്‍വകലാശാലയ്ക്ക് ഫോട്ടോയുമായി യാതൊരു ബന്ധവും ഇല്ലാത്തിടത്തോളം കാലം ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യ ഇടങ്ങളില്‍ സ്വതന്ത്രം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു.

  '' അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സുരക്ഷിതവും പുരോഗമനപരവുമായ അന്തരീക്ഷം നല്‍കുന്നതിന് വിരുദ്ധമായി സദാചാര പോലീസിംഗിന്റെ ഒരു കേന്ദ്രമായി മാറുന്നതിലേക്കാണ് ഇത്തരമൊരു സംഭവം വിരല്‍ ചൂണ്ടുന്നത്,'' ഹര്‍ജി കൂട്ടിച്ചേര്‍ക്കുന്നു. സര്‍വകലാശാല അധ്യാപികയോട് തെറ്റ് ചെയ്തതായി തോന്നുന്നുണ്ടെങ്കില്‍ നീങ്ങളും നിവേദനത്തില്‍ ഒപ്പിടണമെന്ന് ഹർജിയിൽ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

  see also: സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കാനാകില്ല; വ്യക്തമാക്കി സുപ്രീം കോടതി

  ബിക്കിനി ധരിച്ച ചിത്രങ്ങള്‍ തന്റെ അനുവാദം കൂടാതെ പ്രിന്റ് ഔട്ട് എടുത്തതായും വിസിയും മറ്റ് ആറ് പേരുമടങ്ങുന്ന ഒരു മീറ്റിങില്‍ അത് കൈമാറിയതായും അധ്യാപിക പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സര്‍വകലാശാല, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രൊഫസര്‍ രാജി വെച്ചതെന്നാണ് അവകാശപ്പെടുന്നത്.

  സോഷ്യല്‍ മീഡിയയില്‍ അധ്യാപിക പോസ്റ്റ് ചെയ്ത 'അശ്ലീല' ചിത്രങ്ങള്‍ തന്റെ മകന്‍ കാണുന്നുണ്ടെന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അസിസ്റ്റന്റ് പ്രൊഫസറോട് ജോലി രാജി വയ്ക്കാന്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്‍സ്റ്റഗ്രാം സ്റ്റോറികളായാണ് താന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതെന്നായിരുന്നു അധ്യാപികയുടെ വാദം. 24 മണിക്കൂറിനു ശേഷം അവ അപ്രത്യക്ഷമാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ലെന്നും ആരോ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതാണെന്നും അധ്യാപിക പറഞ്ഞിരുന്നു.
  Published by:Amal Surendran
  First published: