നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • #MeToo: ഡ്രാമ അധ്യാപകൻ ബലാത്സംഗം ചെയ്തു; പരാതിയുമായി മൂന്നാംവർഷ ബിരുദ വിദ്യാർഥിനി

  #MeToo: ഡ്രാമ അധ്യാപകൻ ബലാത്സംഗം ചെയ്തു; പരാതിയുമായി മൂന്നാംവർഷ ബിരുദ വിദ്യാർഥിനി

  രണ്ടു സ്ത്രീകൾ കൂടി പരാതിയുമായി രംഗത്ത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   കൊൽക്കത്ത: പ്രശസ്ത നാടക പ്രൊഫസർ സുദിപ്തോ ചാറ്റർജിക്കെതിരെ പീഡന ആരോപണവുമായി വിദ്യാർഥിനി. 55 കാരനായ അധ്യാപകനെതിരെ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഫേസ്ബുക്കിൽ ആരോപണവുമായി രംഗത്തെത്തിയത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ഹെറിറ്റേജ് അക്കാദമി എന്നിവയുൾപ്പെടെ ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ നിരവധി സർവകലാശാലകളിലെ ഡ്രാമ അധ്യാപകനാണ് സുദിപ്തോ.

   യുവതിക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വ്യാഴാഴ്ച കോളേജ് കാമ്പസിനുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

   Also Read- അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ; പോക്സോ പ്രകാരം കേസ്

   ചാറ്റർജി സ്ഥിരം കുറ്റവാളിയാണെന്നും അദ്ദേഹത്തിൽ നിന്നും മോശം അനുഭവമുണ്ടായ മറ്റൊരു വ്യക്തിക്കൊപ്പം പൊലീസിൽ പരാതി നൽകിയെന്നും പെൺകുട്ടി വ്യക്തമാക്കി. " തിങ്കളാഴ്ച (2019 ഒക്ടോബർ 14) സ്ഥാപനത്തിന് ഔ ദ്യോഗികമായി പരാതി നൽകി. ഇന്ന് (ഒക്ടോബർ 16 ബുധനാഴ്ച) എന്നെ കോളജിൽ ഒരു മീറ്റിംഗിന് വിളിക്കുകയും അതേ യോഗത്തിൽ സുദിപ്തോ ചാറ്റർജി ഇന്നലെ രാജി സമർപ്പിച്ചതായി അധികൃതർ എന്നെ അറിയിക്കുകയുമായിരുന്നു”-കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

   ഫേസ്ബക്കിൽ പെൺകുട്ടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ മറ്റ് രണ്ട് സ്ത്രീകൾ കൂടി ചാറ്റർജിക്കെതിരെ രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതോടെ സുദിപ്തോയിൽ നിന്ന് കോളജ് അധികൃതർ രാജി ആവശ്യപ്പെടുകയായിരുന്നു.
   വിദ്യാർഥിനിയുടെ പരാതിപ്പെട്ടതിനെത്തുടർന്ന് ചാറ്റർജിയെ കോളേജിലെ ആഭ്യന്തര പരാതി പരിഹാര സമിതി വിളിപ്പിച്ചിരുന്നു.
   First published:
   )}