രാജസ്ഥാനിലെ കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 102 ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മാത്രം 11 കുട്ടികളാണ് മരിച്ചത്. ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിഷയത്തിൽ ഇടപെട്ടു.
കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വർഷം മരണനിരക്ക് കൂടുതലാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്നും ഹർഷവർധൻ പറഞ്ഞു. ഈ വിഷയത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് അവിനാഷ് പാണ്ഡേയോട് സോണിയാ ഗാന്ധി വിശദീകരണം തേടി. വിശദമായ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷയക്ക് സമർപ്പിക്കുമെന്ന് അവിനാഷ് പാണ്ഡേ പറഞ്ഞു.
A
lso Read- ശൗചാലയ പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാൻ സ്ത്രീകളടങ്ങിയ സമിതിയെ നിയോഗിക്കണംഡിസംബറില് മാത്രം 100 ശിശുമരണങ്ങളാണ് രാജസ്ഥാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നടന്നത്.
ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.
ഡിസംബര്‍ 30-ന് നാല് കുട്ടികളും 31-ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു. 2014-ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.