BREAKING: കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും ഉൾപ്പടെ മൂന്നുപേർ തെലങ്കാനയിൽ വാഹനാപകടത്തിൽ മരിച്ചു

Telangana accident | അനീഷിന്‍റെ ഭാര്യ ദിവ്യ, മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

News18 Malayalam | news18-malayalam
Updated: May 16, 2020, 10:25 AM IST
BREAKING: കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും ഉൾപ്പടെ മൂന്നുപേർ തെലങ്കാനയിൽ വാഹനാപകടത്തിൽ മരിച്ചു
telengana accident
  • Share this:
ഹൈദരാബാദ്: തെലങ്കാന നിസാമബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു മരണം. ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), വണ്ടി ഓടിച്ച മംഗലാപുരം സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്.

അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റു. അനീഷും, സഹോദരനും ബീഹാറിൽ സെന്റ് തെരേസാസ് സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി അവിടെ ആയിരുന്നു. കൊറോണ ആയതിനാൽ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്.

TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]

അപകടത്തിൽപ്പെട്ടവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഇവർ സഞ്ചരിച്ച വാഹനം പുലർച്ചെ ട്രെക്കിന്‌ പുറകിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

First published: May 16, 2020, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading