• HOME
 • »
 • NEWS
 • »
 • india
 • »
 • ഹൃദയ ഭേദകമാണീ ചരമക്കുറിപ്പ്: അകാലത്തില്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെപി നാരായണ കുമാറിന്

ഹൃദയ ഭേദകമാണീ ചരമക്കുറിപ്പ്: അകാലത്തില്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെപി നാരായണ കുമാറിന്

സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അവന്റെ അമ്മ എന്നോട് പറഞ്ഞത് കുടുംബത്തിന് മേലെയായിരുന്നു അവന് സുഹൃത്തുക്കള്‍ എന്നാണ്

kp narayana kumar

kp narayana kumar

 • News18
 • Last Updated :
 • Share this:
  ബിനോയ് പ്രഭാകര്‍

  വാര്‍ത്തകളെ അതിന്റെ ഉള്ളടക്കം കൊണ്ട് വായനക്കാര്‍ക്ക് ആസ്വാദ്യകരമാക്കിയ മാധ്യമപ്രവര്‍ത്തകനാണ് വ്യാഴാഴ്ച അന്തരിച്ച കെപി നാരായണ കുമാര്‍. ഇന്നത്തെ മാധ്യമലോകത്ത് നഷ്ടപ്പെടുന്ന വാര്‍ത്തകളെ തന്റേതായ രീതിയില്‍ അവതരിപ്പിക്കാനും അതിന്റെ വിശദാംശങ്ങള്‍കൊണ്ട് മനോഹരമാക്കാനും നാരായണ കുമാറിന് കഴിഞ്ഞിരുന്നു.

  ആന്‍ഡമാനിലെ ജാരവാസിനെക്കുറിച്ച് അദ്ദേഹം ചെയ്ത വാര്‍ത്ത ഉദാഹരണമായെടുക്കാം. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗത്തിന്റെ ചരിത്രപരവും സാമൂഹികപരവുമായ വിശദാംശങ്ങളെക്കുറിച്ചായിരുന്നു നാരായണ കുമാര്‍ ആ വാര്‍ത്തയിലൂടെ സംസാരിച്ചത്. ഡല്‍ഹിയിലെ പാര്‍ക്കിങ് സ്ഥലത്തെ ഒരു കൊലപാതകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാര്‍ത്ത രാജ്യ തലസ്ഥാനത്തെ ഓട്ടോമൊബൈല്‍ വി സ്‌ഫോടനവുമായി ബന്ധപ്പെട്ട പല വിവരങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. കേരളത്തിന് മഹാപ്രളയത്തെ നേരിടേണ്ടി വന്നത് പ്രകൃതിയ്ക്ക് ഏറെ പ്രധാന്യം നല്‍കേണ്ട ഒരു സംസ്ഥാനം ഒറ്റയടിക്ക് നഗരത്തിലേക്ക് മാറിയത് മൂലമുണ്ടായ പ്രശ്‌നങ്ങളാണെന്നും നാരായണ കുമാര്‍ പറഞ്ഞു.

  പൊതുജനങ്ങള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ടാകുന്ന വിഷയങ്ങളിലൂന്നിയായിരുന്നു നാരായണ കുമാറിന്റെ മാധ്യമപ്രവര്‍ത്തനം. അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ 'ടൈംസ് ഓഫ് ഇന്ത്യ, ദ ഇക്കണോമിക്‌സ് ടൈംസ് മാഗസിന്‍, ദ വീക്ക്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫോര്‍ബ്‌സ്, ദ മിന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ് നാം വായിച്ചത്.

  Also Read:  പൂട്ടു തുറക്കാന്‍ താക്കോലില്ല; ലോക ചരിത്രത്തിലാദ്യമായി ഗേറ്റ് കുത്തിത്തുറന്ന് പാര്‍ട്ടി ലയിച്ചു!

  ദ മിന്റിന്റെ സ്ഥാപക എഡിറ്ററായ രാജു നരിസേട്ടി നാരായണ കുമാറിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് തന്റെ പത്രത്തിന്റെ ആദ്യ എഡിഷനിലെ അദ്ദേഹത്തിന്റെ സ്റ്റോറി എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നായിരുന്നെന്നാണ്. നാരായണ കുമാറിന്റെ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമായി എഴുതപ്പെട്ടതായിരുന്നു. വായനക്കാരന് യാതൊരു സംശയത്തിനും ഇടനല്‍കാത്ത തരത്തില്‍ എല്ലാ വിശദാംശങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അഭിമുഖം ചെയ്യപ്പെടുന്നയാള്‍ക്ക് എല്ലാ ബഹുമാനവും നല്‍കുന്ന വ്യക്തിത്വമായിരുന്നു നാരായണിന്റേത്.

  നാരായണ കുമാറിന്റെ റിപ്പോര്‍ട്ടുകളെല്ലാം വൈവിധ്യം നിറഞ്ഞതായിരുന്നു. വ്യക്തമായ രാഷ്ട്രീയത്തിനനുസരിച്ച് തയ്യാറാക്കിയത്.

  നാരായണനെ ഞാന്‍ ആദ്യം കണ്ടുമുട്ടുന്നത് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിലെ എന്‍ട്രന്‍സ് എക്‌സാം സമയത്താണ്. ആദ്യ ആഴ്ചയില്‍ തന്നെ സുഹൃത്തുക്കളായി. പിന്നീട് ആ ബന്ധം സഹോദരന്മാരായി വളര്‍ന്നു. എസിജെയുടെ ആദ്യ കാലത്ത് അദ്ദേഹം കൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ കരിയറിലെ തന്നെ ഏറ്റവും മികച്ചവയായിരുന്നു. വൈദ്യുതിയ്ക്കായി പോരാടുന്ന മോര്‍ച്ചറിയിലെ മൃതദേഹങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്.

  ആദ്യം ജോലി ചെയ്ത ടൈംസ് ഓഫ് ഇന്ത്യയില്‍ ക്രൈം വാര്‍ത്തകളായിരുന്നു നാരായണ കുമാര്‍ ചെയ്തിരുന്നത്. എല്ലാ വാര്‍ത്തകളിലും കണക്കുകള്‍ ഉള്‍പ്പെടുത്തിയായിരുന്ന റിപ്പോര്‍ട്ടുകള്‍. തികച്ചും വ്യത്യസ്തനായിരുന്നു നാരയണന്‍ സുപ്രധാനമായ വാര്‍ത്തകളായിരുന്നു അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകളിലെത്തുന്നവരുടെ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളെക്കുറിച്ചും ഭയാനകമായ അവസ്ഥകളെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു.

  നാരായണ്‍ പലരുടെയും ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് അയാളുടെ റിപ്പോര്‍ട്ടുകളിലൂടെ തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിലെ കഴിവുകള്‍ക്ക് പുറമെ മരണശേഷം നാരായണിനെ കാണാനെത്തിയ എല്ലാവരും സാക്ഷ്യം വയ്ക്കുന്നത് അദ്ദേഹം വലിയൊരു മനുഷ്യനാണെന്നതായിരുന്നു.

  രണ്ടു ദശകങ്ങളായി ഞങ്ങള്‍ ഒരുമിച്ചിട്ട്. ഇത് അടുത്തുവരുന്നതായി എനിക്കറിയാമായിരുന്നു. അവന്‍ വളരെ ഉദാരമതിയായിരുന്നു. ഡല്‍ഹിയിലായിരുന്നപ്പോള്‍ വീടില്ലാത്ത രണ്ടുപേര്‍ക്ക് ദിവസത്തിലൊരുനേരമെങ്കിലും നാരയണ്‍ ഭക്ഷണം നല്‍കുമായിരുന്നു. ഇ.ടി മാഗസിനില്‍ ജോലിചെയ്തിരുന്ന മൂന്നുവര്‍ഷക്കാലവും ഇത് തുടര്‍ന്നിരുന്നു. തെരുവിലെയും വീടിനു സമീപത്തുള്ള പട്ടികള്‍ക്കും ഭക്ഷണം നല്‍കുന്നതും പതിവായിരുന്നു.

  ഒരിക്കല്‍ തന്റെ പേഴ്‌സ് പോക്കറ്റടിച്ചയാളെ നാരായണന്‍ പിടിച്ചപ്പോള്‍ അയാള്‍ എന്തിനാണ് താന്‍ മോഷ്ടിച്ചതെന്നതിനെക്കുറിച്ച അവനോട് പറയുകയും സോറി പറയുകയും ചെയ്തു. 500 രൂപയായിരുന്നു നാരായണന്‍ അയാള്‍ക്ക് സമ്മാനമായി നല്‍കിയത്.

  നാരായണന്റെ ദാനശീലത്തെക്കുറിച്ച് ഒരു കഥയെങ്കിലും ഓരോ സഹപ്രവര്‍ത്തകനും സുഹൃത്തിനും പറയാനുണ്ടാകും. സുഹൃത്തിന്റെ അച്ഛന് രക്തം ആവശ്യമുള്ളപ്പോള്‍ അത് എത്തിക്കുന്നത് എങ്ങിനെയാണെന്ന്, സഹപ്രവര്‍ത്തകന്റെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാന്‍ കൂടെ പോയതിനെക്കുറിച്ച്, പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ കൂടെ പോയതിനെക്കുറിച്ച്.

  ശനിയാഴ്ച അവന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അവന്റെ അമ്മ എന്നോട് പറഞ്ഞത് കുടുംബത്തിന് മേലെയായിരുന്നു അവന് സുഹൃത്തുക്കള്‍ എന്നാണ്. 'അങ്ങിനെയായിരുന്നു അവന്‍, അതായിരുന്നു അവനെ സന്തോഷിപ്പിച്ചത്' അവര്‍ എന്നോട് പറഞ്ഞു.

  Also Read 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ'; കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല

  പണം എങ്ങനെ ചിലവഴിക്കണം എന്നതിനെക്കുറിച്ച് ഞാന്‍ അവനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അവന്റെ കഴിവിനസുസരിച്ചുള്ള ശമ്പളമായിരുന്നില്ല അവന് ലഭിച്ചിരുന്നത്. അതുകൊണഅട് ഇവന്‍ ഇ.ടി മാഗസിനില്‍ നിന്ന് രാജിവെച്ചു. കൊച്ചിയില്‍ ഡോക്യുമെന്ററി സംവിധാനത്തിലായിരുന്നു പിന്നീട് അവന്റെ ശ്രദ്ധ മുഴുവന്‍. കഴിഞ്ഞ കുറച്ച് വര്‍ഷമായി പ്രായമായ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു അവന്‍.

  39 എന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വളരെ ക്രൂരമായ പ്രായം തന്നെയാണ്. ഒരു സുഹൃത്ത് കുറിച്ചത് ഇവിടെ ഓര്‍ക്കുന്നു. ദൂരെ നിന്ന് നോക്കികാണുന്നവയുടെ ചരമക്കുറിപ്പെഴുതുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഒരു സഹോദരന്റെ മരണവാര്‍ത്ത എഴുതുക എന്നത് അങ്ങേയറ്റം വേദനാജനകമാണ്. നാരായണനെക്കുറിച്ചെഴുതുക എന്നത് ഹൃദയഭേദകവും.

  ഇതേക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിക്കില്ല, കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഒരുമിച്ച് യാത്രചെയ്യാനും, പുതിയ വിഭവങ്ങള്‍ കണ്ടെത്താനും, വീണ്ടും സഹപ്രവര്‍ത്തകരാകാനും ഉള്ളവരായിരുന്നു നമ്മള്‍. ഒരുമിച്ച് വളരേണ്ടവര്‍.

  ശ്മശാനത്തിലേക്ക് അവനെ കൊണ്ടുപോകുമ്പോള്‍ അവനേറ്റവും പ്രിയപ്പെട്ട പൊരിച്ച മീനിന്റെ മണം കാറ്റില്‍ പരന്നു. രാവിലെ 10.30 ആയതേ ഉണ്ടായിരുന്നുള്ളു. അതേ, അവന് യോജിക്കുന്ന തരത്തിലാകാം ദൈവം വിടവാങ്ങല്‍ നല്‍കിയത്.

  വിട, നാരായണന്‍.

  (സിഎന്‍ബിസിടിവി18.കോം എഡിറ്ററാണ് ലേഖകന്‍)
  First published: