• HOME
  • »
  • NEWS
  • »
  • india
  • »
  • ക്ഷിതി ഗോസ്വാമി ആർ.എസ്.പി ജനറൽ സെക്രട്ടറി

ക്ഷിതി ഗോസ്വാമി ആർ.എസ്.പി ജനറൽ സെക്രട്ടറി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആർ എസ് പി യുടെ പുതിയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി ആർ.എസ്.പി കേരളത്തിൽ കോൺഗ്രസിനോട് കീഴടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 51 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പുതിയ അംഗങ്ങൾ ഇടം പിടിച്ചു.

    മൂന്ന് ദിവസത്തെ ദേശീയ സമ്മേളനത്തിൽ രാഷ്ട്രീയപ്രമേയത്തിന്മേലും സംഘടനാ റിപ്പോർട്ടിൽ മേലുമുള്ള ചർച്ചയ്ക്ക് മറുപടി നൽകിയ ശേഷമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാവ് ക്ഷിതി ഗോസ്വാമിയാണ് പുതിയ ജനറൽ സെക്രട്ടറി. 51 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പുതിയ അംഗങ്ങൾ, ഇതിൽ 6 പേർ മലയാളികളും. ബാബു ദിവാകരൻ, കെ. സിസിലി, അഡ്വ. ജെ. മധു, അഡ്വ. രത്നകുമാർ, വി ശ്രീകുമാരൻ നായർ, അഡ്വ.രാജേന്ദ്രപ്രസാദ് എന്നിവരാണ് പുതുതായി ഇടം നേടിയ മലയാളികൾ. ആകെ 18 മലയാളികൾ കേന്ദ്ര കമ്മിറ്റിയിലുണ്ട്.

    READ ALSO- വനിതാ മതില്‍ പൊളിക്കുമെന്ന പ്രസ്താവന സ്ത്രീവിരുദ്ധം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

    ദേശീയ തലത്തിൽ ഇടത് ഐക്യം ശക്തിപ്പെടുത്താനും, പൊതുതിരഞ്ഞെടുപ്പിൽ അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാട് എടുക്കാനും സമ്മേളനം തീരുമാനിച്ചു. ഇടത് ഐക്യത്തിന് നേതൃത്വം നൽകേണ്ട സി പി എം വ്യക്തികേന്ദ്രീകൃതമാകുന്നതായി സമ്മേളനത്തിൽ വിമർശനം ഉയർന്നു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 423 പ്രതിനിധികൾ പങ്കെടുത്തു.
    First published: