കുൽഭൂഷണ് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ല; പാകിസ്ഥാൻ

സെപ്തംബര്‍ രണ്ടിന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷനെ ഇസ്ലാമാബാദിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

digpu-news-network
Updated: September 12, 2019, 4:18 PM IST
കുൽഭൂഷണ് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ല; പാകിസ്ഥാൻ
സെപ്തംബര്‍ രണ്ടിന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷനെ ഇസ്ലാമാബാദിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
  • Share this:
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതൊരിക്കല്‍ കൂടി ഇന്ത്യന്‍ നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മജദ് ഫൈസനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ രണ്ടിന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷനെ ഇസ്ലാമാബാദിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര നീതിയന്യായ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നയതന്ത്ര സഹായം ലഭ്യാമാക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയത്. പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന ഇന്ത്യയുടെ വാദം ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

കൂടിക്കാഴ്ചയ്ക്കു പിന്നാലെ കുല്‍ഭൂഷണ്‍ ജാദവ് കടുത്ത സമ്മര്‍ദത്തിലാണ് ജയിലില്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വയം ചാരനാണെന്നു സമ്മതിച്ച് പ്രസ്താവന നല്‍കാന്‍ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ നിര്‍ബന്ധിച്ചുവെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാറും പറഞ്ഞു.

2016-ലാണ് മുന്‍ കരസേനാ ഉദ്യോഗസ്ഥാനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തത്.

Also Read കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

First published: September 12, 2019, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading