HOME » NEWS » India » KUMAR MANGALAM BIRLAS DAUGHTER ANANYA BIRLA SLAMS US RESTAURANT FOR BEING RACIST

'ഭക്ഷണത്തിനായി കാത്തിരുന്നത് മൂന്നുമണിക്കൂർ, ഇറക്കിവിട്ടതിന് സമം'; യു.എസ് റസ്റ്റോറന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണവുമായി ബിർളാ കുടുംബം

ആദിത്യ ബിർളാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളായുടെയും വിദ്യാഭ്യാസ വിദഗ്ദയും മാനസികാരോഗ്യ വിദഗ്ദയുമായ നീർജ ബിർളായുടെ മകളാണ് അനന്യ ബിർളാ.

News18 Malayalam | news18
Updated: October 26, 2020, 7:40 PM IST
'ഭക്ഷണത്തിനായി കാത്തിരുന്നത് മൂന്നുമണിക്കൂർ, ഇറക്കിവിട്ടതിന് സമം'; യു.എസ് റസ്റ്റോറന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണവുമായി ബിർളാ കുടുംബം
അനന്യ ബിർള
  • News18
  • Last Updated: October 26, 2020, 7:40 PM IST
  • Share this:
ന്യൂയോർക്ക്: യു.എസ് റസ്റ്റോറന്റ് വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണവുമായി ആദിത്യ ബിർളാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളായുടെ മകൾ അനന്യ ബിർളാ. ട്വിറ്ററിലാണ് കാലിഫോർണിയയിലെ ഇറ്റാലിയൻ - അമേരിക്കൻ റസ്റ്റോറന്റ് ആയ സ്കൂപ റസ്റ്റോറന്റിന് എതിരെ അനന്യ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കും കുടുംബത്തിനും എതിരെ റസ്റ്റോറന്റ് അധികൃതർ വംശീയാധിക്ഷേപം നടത്തിയെന്നും തന്നെയും കുടുംബത്തെയും അക്ഷരാർത്ഥത്തിൽ റസ്റ്റോറന്റിൽ നിന്ന് പുറത്താക്കുകയായിരുന്നെന്നും അനന്യ ട്വിറ്ററിൽ കുറിച്ചു. ഗായികയും കലാകാരിയുമായ അനന്യ താൻ നേരിട്ട ദുരനുഭവം ശനിയാഴ്ചയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

ട്വിറ്ററിൽ അനന്യ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, 'സ്കൂപ റസ്റ്റോറന്റ് അക്ഷരാർത്ഥത്തിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അവരുടെ റസ്റ്റോറന്റിൽ നിന്ന് പുറത്താക്കി. അങ്ങേയറ്റം വംശീയപരം. സങ്കടകരവുമാണ്. നിങ്ങൾ ഉപഭോക്കാക്കളോട് ശരിയായ രീതിയിൽ പെരുമാറേണ്ടതാണ്. ഇത് വളരെ വംശീയപരമാണ്. ഇത് ശരിയല്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

We waited for 3 hours to eat at your restaurant. @chefantonia Your waiter Joshua Silverman was extremely rude to my mother, bordering racist. This isn’t okay.



കാലിഫോർണിയയിൽ ഷെഫ് അന്റോണിയ ലൊഫാസോയുടെ ഇറ്റാലിയൻ - അമേരിക്കൻ ഭക്ഷണശാലയാണ് സ്കൂപ റസ്റ്റോറന്റ്. 'നിങ്ങളുടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഞങ്ങൾ മൂന്നു മണിക്കൂർ വരെ കാത്തിരുന്നു ഷെഫ് അന്റോണിയോ. നിങ്ങളുടെ വെയിറ്റർ ജോഷ്വ സിൽവർമാൻ എന്റ അമ്മയോട് അങ്ങേയറ്റം മോശമായി പെരുമാറി. ഇത് ശരിയല്ല.' - മറ്റൊരു ട്വീറ്റിൽ അനന്യ പറഞ്ഞു. ഷെഫ് ലൊഫാസോയെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്.

ആദിത്യ ബിർളാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളായുടെയും വിദ്യാഭ്യാസ വിദഗ്ദയും മാനസികാരോഗ്യ വിദഗ്ദയുമായ നീർജ ബിർളായുടെ മകളാണ് അനന്യ ബിർളാ. തങ്ങളോട് മോശമായി പെരുമാറിയ റസ്റ്റോറന്റിനെതിരെ നീർജയും ശക്തമായി പ്രതികരിച്ചു. ഇത് ശരിക്കും ഞെട്ടിക്കുന്ന സംഭവമാണെന്നും പരിഹാസ്യമായ പെരുമാറ്റമാണെന്നും നീർജ കുറിച്ചു. നിങ്ങളുടെ ഒരു ഉപഭോക്താവിനെ പോലും ഇങ്ങനെ പരിഗണിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും അവർ പറഞ്ഞു.



ഇത്തരത്തിലുള്ള ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അവരുടെ മകൻ ആര്യമാൻ ബിർളായും ട്വീറ്റ് ചെയ്തു. വംശീയത നിലവിലുണ്ടെന്നും അത് ഒരു യാഥാർത്ഥ്യമാണെന്നും ഇത് അവിശ്വസനീയമാണെന്നും സ്കൂപ റസ്റ്റോറന്റിനെ ടാഗ് ചെയ്ത് ആര്യമാൻ ബിർളായും ട്വിറ്ററിൽ കുറിച്ചു.
Published by: Joys Joy
First published: October 26, 2020, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories