• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

കർണാടകയിൽ കുതിരക്കച്ചവടം; എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം


Updated: May 16, 2018, 7:56 PM IST
കർണാടകയിൽ കുതിരക്കച്ചവടം; എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം

Updated: May 16, 2018, 7:56 PM IST
ബംഗളുരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വ്യാപക കുതിരക്കച്ചവടം. കൂറുമാറാന്‍ 100 കോടിവരെ വാഗ്ദാനമെന്ന് ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാര്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് 12 എംഎല്‍എമാര്‍ എത്തിയില്ല. റെഡ്ഡി സഹോദരന്മാരുടെ അടുപ്പക്കാരായ രണ്ട് എംഎല്‍എമാര്‍ ജെഡിഎസ് യോഗത്തിലും പങ്കെടുത്തില്ല. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്കു കത്തു നൽകി.

ബിജെപി നിയമസഭാ കക്ഷി നേതാവായ തെരഞ്ഞെടുത്ത യെദ്യൂരപ്പ രാവിലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരിക്കാനുളള അവസരം നൽകണമെന്ന ആവശ്യമായിരുന്നു യെദ്യൂരപ്പ മുന്നോട്ട് വച്ചത്. എന്നാൽ തീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കിയതായി യെദ്യൂരപ്പ അറിയിച്ചു.

അതേസമയം ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുളള അംഗസംഖ്യ ഇല്ലെന്നും സർക്കാർ രൂപീകരിക്കാനുളള അവസരം തങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടു. കോൺഗ്രസ് സഖ്യവുമായി മുന്നോട്ട് പോകുമെന്നും കർണാടകയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്നും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി വ്യക്തമാക്കി. എംഎൽഎമാർക്ക് ബിജെപി കോടികളാണ് വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചതോടെ ഇനി ഗവർണറുടെ തീരുമാനം എന്തെന്ന ആകാംക്ഷയിലാണ് കർണാടക.

ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസ് എംഎഎമാർ

ബംഗളുരു: ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് എംഎൽഎമാരും ആരോപിച്ചു. പിൻവാതിലിലൂടെ അധികാരത്തിലെത്താൻ കോൺഗ്രസും ജെഡിഎസും നീക്കങ്ങൾ നടത്തുന്നതായി ബിജെപിയും ആരോപിച്ചു. താനുൾപ്പടെ നിരവധി എംഎൽഎമാരെ ബിജെപി സമീപിച്ചെന്നും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നും ആദ്യം വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് എംഎൽഎ അമരഗൗഡ പാട്ടീലാണ്. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മറ്റൊരു നേതാവ് ഡികെ ശിവകുമാറും ആരോപിച്ചു. ജെഡിഎസ് എംഎൽഎമാർക്കും ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ചെന്ന് ശരവണൻ എംഎൽഎയും വെളിപ്പെടുത്തി.

പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യമെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസിലും ജെഡിഎസിലും പാർട്ടി നേതൃത്വങ്ങളോട് അതൃപ്തിയുളളവരുണ്ടെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. ഇവരെ ബിജെപി ക്യാമ്പിലെത്തിക്കുമെന്ന സൂചനയും നൽകി സദാനന്ദ ഗൗഡ.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍