• HOME
  • »
  • NEWS
  • »
  • india
  • »
  • 'കേരളത്തില്‍ ഗുസ്തി ത്രിപുരയില്‍ ദോസ്തി'; കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ജനങ്ങളെ ദരിദ്രരാക്കുന്നുവെന്ന് മോദി

'കേരളത്തില്‍ ഗുസ്തി ത്രിപുരയില്‍ ദോസ്തി'; കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ജനങ്ങളെ ദരിദ്രരാക്കുന്നുവെന്ന് മോദി

ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.

  • Share this:

    ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്ന് മോദി വിമര്‍ശിച്ചു. മറ്റ ് ചില പാര്‍ട്ടികളും പ്രതിപക്ഷ സഖ്യത്തെ പിന്നില്‍ നിന്ന് സഹായിക്കുന്നുണ്ട്, അവര്‍ നേടുന്ന ഒരോ വോട്ടും ത്രിപുരയുടെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് മോദി പറഞ്ഞു. ഗോമതി ജില്ലയിലെ രാധാകിഷോർപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

    കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.

    Published by:Arun krishna
    First published: