മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കഥ പ്രമേയമാക്കിയ ബോളിവുഡ് ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. 3 ഇഡിയറ്റ്സ് അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ സംവിധായകൻ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമായ ശിക്കാര- ദി അൺറ്റോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് എന്ന ചിത്രം കണ്ടാണ് അദ്വാനി കണ്ണീരടക്കാൻ പാടുപെട്ടത്.
ചിത്രം അവസാനിച്ച ശേഷം വികാരഭരിതനായിരിക്കുന്ന അദ്വാനിയുടെയും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകൻ ചോപ്രയുടെയും ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
Also Read-'നിങ്ങളുടേത് നല്ല ശബ്ദമാണ്, സിഗരറ്റ് വലിക്കാറുണ്ടോ?'; ആരാധകന് തരൂർ നൽകിയ മറുപടി
1990കളിൽ കശ്മീരില്‍ നിന്ന് കൂട്ടപലായനം ചെയ്യേണ്ടി വന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയാണ് ശികാര പറയുന്നത്. ശിവ കുമാർ അയാളുടെ ഭാര്യ ശാന്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഒരു വിഭാഗത്തിന് സ്വന്തം നാടു വീടും ഉപേക്ഷിക്കേണ്ടിവന്ന അവസ്ഥ സംവിധായകൻ തുറന്നു കാട്ടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 7 നാണ് ശികാര തിയറ്ററുകളിലെത്തിയത്.
എന്നാൽ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. കശ്മീരിൽ ഹിന്ദു പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്ന അവസ്ഥയുടെ തുറന്ന കാട്ടലല്ല ചിത്രമെന്നും സംവിധായകന്‍ ഇതിനെ വാണിജ്യവത്കരിച്ചുവെന്നും ആരോപിച്ച് കശ്മീരി പണ്ഡിറ്റായി ഒരു യുവതി സംവിധായകനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ സത്യത്തിന് രണ്ട് മുഖമുണ്ടെന്നും ഒരു വിഷയത്തിൽ ആളുകളുടെ സമീപനം വ്യത്യസ്ത തരത്തിലായിരിക്കുമെന്നുമായിരുന്നു വിധു വിനോദ് ചോപ്ര ഇവർക്ക് നൽകിയ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.