നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആറ് ലക്ഷം രൂപയോളം വിലയുള്ള നായ ചത്ത നിലയിൽ; മുൻ ഉടമ കൊലപ്പെടുത്തിയതെന്ന് പരാതി

  ആറ് ലക്ഷം രൂപയോളം വിലയുള്ള നായ ചത്ത നിലയിൽ; മുൻ ഉടമ കൊലപ്പെടുത്തിയതെന്ന് പരാതി

  ക്രൂരമായി മർദ്ദിച്ചതിന്റെ പാടുകൾ നായയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പൊലീസ്

  Labrador

  Labrador

  • Share this:
   കർണാൽ(ഹരിയാന) : ലാബ്രഡോർ ഇനത്തില്‍ പെട്ട ആറു ലക്ഷം രൂപയോളം വിലയുള്ള വളർത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ കർണാൽ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നായയുടെത് ഒരു ക്രൂരമായ കൊലപാതകമാണെന്ന് ആരോപിച്ച് ഉടമസ്ഥൻ നല്‍കിയ പരാതിയിൽ കർണാൽ പൊലീസ്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നായയുടെ മുൻ ഉടമയാണ്‌ തന്റെ നായയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്നാണ് ഇപ്പോഴത്തെ ഉടമ ആരോപിക്കുന്നത്.  പൊലീസ് റിപ്പോർട്ടുകള്‍ അനുസരിച്ച് ആരോപണവിധേയനായ മുൻ ഉടമ ഒളിവിൽ പോയിരിക്കുകയാണ്.  'ഛോട്ടാ രാജ' എന്ന ഓമനപ്പേരിലാണ് ലാബ്രഡോര്‍ ജനുസ്സില്‍പെട്ട നായ അറിയപ്പെട്ടിരുന്നത്.

   നായയുടെ ഉടമസ്ഥൻ സാഗർ ആണ് കർണാലിലെ എസ്പി ഗർഗരം പൂനിയയെ കാണുകയും പരാതി ബോധിപ്പിക്കുകയും ചെയ്തത്.  ഒളിവിൽ കഴിയുന്ന മുൻ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കർണാലിലെ ഷെർഗഡ് ഖൽസയിലെ ഒരു ഡീലറിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകിയാണ്‌ നായയെ വാങ്ങിയതെന്നാണ് സാഗർ പറയുന്നത്.

   Also Read-മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കാമുകന്റെ ഭീഷണി; വഴക്കിനൊടുവിൽ പോലീസ് സ്റ്റേഷൻ വിവാഹവേദിയായി

   തുടര്‍ന്ന് ഛോട്ടാ രാജയെ നന്നായി പരിപാലിക്കുകയും ശക്തനും നല്ല ആരോഗ്യവുമുള്ള നായയാക്കുകയും ചെയ്തു. എന്നാല്‍ ഛോട്ടാ രാജ വളർന്നതിനുശേഷം, പഴയ ഉടമ അവനെ തിരികെ വാങ്ങാൻ ആഗ്രഹിച്ചതായും ആറുലക്ഷം രൂപ വരെ വില പറയുകയും ചെയ്തു, പക്ഷേ സാഗർ അവനെ നൽകാൻ വിസമ്മതിച്ചു. നായയെ തിരികെ നൽകാത്തതിൽ അവന്റെ മുൻ ഉടമസ്ഥന് തന്നോട് വൈരാഗ്യവും വിദ്വേഷവും ഉണ്ടായിരുന്നുവെന്ന് സാഗർ സൂചിപ്പിക്കുന്നു.

   നായയെ കുറച്ച് നാള് ആരോ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് സാഗർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊണ്ടു പോയതാകാമെന്നാണ് സംശയിക്കുന്നത്. ഇതിനുശേഷം നായയുടെ മൃതദേഹം ജീർണിച്ച അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നായയെ കൊന്ന ആളുകൾ അതിനെ ക്രൂരമായി മർദ്ദിച്ചതിന്റെ പാടുകൾ നായയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യം വെളിച്ചത്തുകൊണ്ടുവരാനും തന്റെ പ്രിയപ്പെട്ട ഛോട്ടാ രാജയുടെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളികളെ ശിക്ഷിക്കാനും സാഗറും സുഹൃത്തുക്കളും ഒരു ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

   പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഏതായാലും മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന രീതിയിൽ മിണ്ടാപ്രാണികളോടു പോലും ക്രൂരത കാണിക്കുന്ന ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ വ്യാപകമായിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}