നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യുവഡോക്ടര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

  യുവഡോക്ടര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

  ശബ്ദം കേട്ട് ലോറിയിലെ ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു

  • Share this:
   ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ റെയില്‍വേ അടിപ്പാതയിലൂടെ കാറോടിച്ച വനിതാ ഡോക്ടര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ് (35) മരിച്ചത്.

   ഭര്‍തൃമതാവായ ജയയ്‌ക്കൊപ്പം നാടായ പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിലേയ്ക്ക് വെള്ളിയാഴ്ച രാത്രി പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയെ പിന്തുടര്‍ന്നാണ് സത്യയും അടിപ്പാതയിലേക്ക് കാര്‍ ഇറക്കിയത്. ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ നീന്തി പുറത്ത് കടന്നു. എന്നാര്‍ ഇതിന് മുന്‍പേ കാര്‍ മുഴുവനായി വെള്ളത്തില്‍ മുങ്ങിയിരുന്നു.

   ശബ്ദം കേട്ടെത്തിയ ലോറി ജീവനക്കാര്‍ക്ക് ഭര്‍തൃമാതാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല.

   Also Read - വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കരികെ രണ്ടര വയസ്സുള്ള കുഞ്ഞ് അബോധാവസ്ഥയിൽ

   ബെംഗളുരു: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. ബെംഗളുരുവിൽ വെള്ളിയാഴ്ച്ച രാത്രിയാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികിൽ അബോധാവസ്ഥയിൽ രണ്ടര വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നു.

   നാല് ദിവസമായി ഭക്ഷണം ലഭിക്കാത്ത നിലയിലായിരുന്നു കുട്ടി എന്നാണ് റിപ്പോർട്ടുകൾ. ബെംഗളുരുവിലെ ദിഗളരപല്യയിലുള്ള ചേതൻ സർക്കിളിലുള്ള വീട്ടിലാണ് കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ്. മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

   വീട്ടിലെ വ്യത്യസ്ത മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കാണപ്പെട്ടത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. വീടിന്റെ ജനലും വാതിലുമെല്ലാം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. മൃതദേഹങ്ങളെല്ലാം പോസ്റ്റുമോർട്ടത്തിന് അയച്ചതായി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സഞ്ജീവ് എം പാട്ടിൽ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.

   സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച വീടിന്റെ ഉടമ തിരിച്ചെത്തിയപ്പോഴാണ് മരണ വാർത്ത പുറംലോകം അറിയുന്നത്. ബെംഗളുരുവിലെ പ്രദേശിക പത്രത്തിലെ റിപ്പോർട്ടറാണ് വീടിന്റെ ഉടമ.

   ഏതാനും ദിവസങ്ങളായി ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ ആരും ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
   Published by:Karthika M
   First published:
   )}