നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lakhimpur Kheri|കേന്ദ്രമന്ത്രിപുത്രൻ പൊലീസിന് മുന്നിൽ; കർഷകക്കൊലയിൽ ചോദ്യംചെയ്യൽ തുടരുന്നു

  Lakhimpur Kheri|കേന്ദ്രമന്ത്രിപുത്രൻ പൊലീസിന് മുന്നിൽ; കർഷകക്കൊലയിൽ ചോദ്യംചെയ്യൽ തുടരുന്നു

  ഇന്ന് പതിനൊന്ന് മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.

  Image: ANI

  Image: ANI

  • Share this:
   ഉത്തർപ്രദേശ്: ലഖിംപുരിൽ കർഷകരെ വാഹനം ഇടിച്ച് കൊന്ന കേസിൽ പ്രതിയായ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ തുടരുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം, കലാപമുണ്ടാക്കൽ അടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രാവിലെയാണ് ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

   കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ഇന്ന് പതിനൊന്ന് മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.

   ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തില്‍ മറ്റു നാലുപേരും മരിച്ചു.

   സംഭവത്തിൽ യുപി സർക്കാരിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയ കേസിൽ പ്രതികളോട് ഇത്രയും ഉദാര സമീപം എന്തിനെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്.

   യു പി പോലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തരല്ലെന്നും കേസിൽ ഉൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ന്യായമില്ലെന്നും വ്യക്തമാക്കിയ കോടതി കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.


   കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്ര കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഹാജരാകാൻ ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നൽകിയെന്നും എന്നിട്ടും ഹാജരായില്ലെങ്കിൽ നടപടി എടുക്കുമെന്നുമായിരുന്നു യുപി സർക്കാർ കോടതിയെ അറിയിച്ചത്.

   എന്നാൽ ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ സ്വീകരിക്കുകയെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും. എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാരും പൊലീസും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നതെന്നും ബഞ്ച് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}