നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lakhimpur Kheri | ലഖിംപൂർ ഖേരി കർഷക മരണം: ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്

  Lakhimpur Kheri | ലഖിംപൂർ ഖേരി കർഷക മരണം: ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്

  സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവന്നുംവെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോർട്ട്

  ലഖിംപൂർ ഖേരി

  ലഖിംപൂർ ഖേരി

  • Share this:
  ലഖിംപൂർ ഖേരി (Lakhimpur Kheri) കർഷക മരണത്തിനു പിന്നിൽ  ആസൂത്രിതവും ബോധപൂർവവുമായ ഗൂഢാലോചന നടന്നുവെന്നും അശ്രദ്ധമൂലമുള്ള അപകടമല്ല നടന്നതുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.  ഐപിസി സെക്ഷൻ 279, 338, 304 A എന്നിവയ്ക്ക് പകരം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307 അടക്കം 13 പ്രതികൾക്കെതിരെ പുതിയ വകുപ്പുകൾ ചേർക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിജെഎം കോടതിയെ സമീപിച്ചു.

  ഐപിസി 307, 326, 34 എന്നീ വകുപ്പുകൾ ചേർക്കനമെന്നാണ്  അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാറാം ദിവാകർ സിജെഎം കോടതിയിൽ നൽകിയ അപേക്ഷയിൽ അവശ്യപ്പെടുന്നത്. ഒക്‌ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന അക്രമത്തിൽ നാല് കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

  സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ എസ്ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര, ലുവ്കുഷ്, ആശിഷ് പാണ്ഡെ, ശേഖർ ഭാരതി, അങ്കിത് ദാസ്, ലത്തീഫ്, ശിശുപാൽ, നാൻ ദൻ സിങ്, സത്യം ത്രിപാഠി, സുമിത് ജയ്‌സ്വാൾ, ധർമേന്ദ്ര ബഞ്ചാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായത്.

  ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. എറെ പ്രതിഷേധങ്ങള്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനത്തിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.  കർഷക സമരത്തിനെതിരായി അജയ് മിശ്രയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കെതിരെ മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അജയ് മിശ്ര.

  പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് നേരെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയതോടെ പ്രകോപിതരായ കർഷകർ ഒത്തുകൂടി. മന്ത്രിയുടെ വാഹനവ്യൂഹങ്ങളിൽ ഒന്നിന് തീയിട്ടു. സംഭവത്തിൽ മകൻ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്ന് വാദിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.

  Summary: An investigation into Lakhimpur Kheri violence points fingers at key accused Ashish Mishra. Eight people died and several others were injured in UP's Lakhimpur Kheri in October 2021, in the bloodiest clash since the farmers' protest over the Centre's agri laws began last year 
  Published by:user_57
  First published:
  )}