• HOME
 • »
 • NEWS
 • »
 • india
 • »
 • Lakshadweep | ലക്ഷദ്വീപ് ചൂര ജപ്പാനിലേക്ക് പറന്നതെങ്ങിനെ?

Lakshadweep | ലക്ഷദ്വീപ് ചൂര ജപ്പാനിലേക്ക് പറന്നതെങ്ങിനെ?

ബെംഗളൂരുവിൽ നിന്ന് അഗത്തിയിലേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വിമാനം തിരികെ പറക്കുമ്പോൾ ട്യൂണ കയറ്റിയയയ്ക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് ലക്ഷദ്വീപ് കളക്റ്റർ എസ് അസ്‌കർ അലി പറഞ്ഞു.

Tuna

Tuna

 • Last Updated :
 • Share this:
  ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിൽ നിന്ന് ചൂരമത്സ്യം (ട്യൂണ) ജപ്പാനിലേക്ക് കയറ്റിയയയ്ക്കാൻ തീരുമാനിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഉയർന്ന നിലവാരമുള്ള ട്യൂണ മത്സ്യത്തിന് രാജ്യാന്തര വിപണി കണ്ടെത്തുന്നതിനായുള്ള നിർണായകമായ ഈ ചുവടുവെപ്പിന് ഒരു സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് ഭരണകൂടം തുടക്കമിട്ടത്.
  പരീക്ഷണാടിസ്ഥാനത്തിൽ ശീതീകരിച്ച അഞ്ച് മെട്രിക് ടൺ ട്യൂണ മത്സ്യം അഗത്തി വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ശനിയാഴ്ച കയറ്റിയയച്ചു. ഈ ശ്രമം വിജയകരമായതോടെ ട്യൂണ കയറ്റുമതി കൂടുതൽ വ്യാപകമാക്കാൻ സ്വകാര്യ കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. പ്രത്യേക കാർഗോ വിമാനങ്ങളിൽ അഞ്ച് ടൺ വീതം ട്യൂണ മത്സ്യം അഗത്തിയിൽ നിന്ന് ബെംഗളൂരുവിൽ എത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് പിന്നീട് മത്സ്യം ജപ്പാനിലേക്ക് കയറ്റിയയയ്ക്കും. ബെംഗളൂരുവിൽ നിന്ന് അഗത്തിയിലേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വിമാനം തിരികെ പറക്കുമ്പോൾ ട്യൂണ കയറ്റിയയയ്ക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് ലക്ഷദ്വീപ് കളക്റ്റർ എസ് അസ്‌കർ അലി പറഞ്ഞു.


  ഏതാണ്ട് 20,000 ചതുരശ്ര കിലോമീറ്റർ കടൽപ്രദേശം അധീനതയിലുള്ള ലക്ഷദ്വീപ് ട്യൂണ മത്സ്യങ്ങളുടെ കേന്ദ്രമാണ്. അവിടുത്തെ ജനസംഖ്യയുടെ 60 ശതമാനവും മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയാണ് ജീവിക്കുന്നത്. ഈ ദ്വീപുകളിലെ 12,500 വീടുകളിൽ ഏതാണ്ട് 7,197 ആളുകൾ മത്സ്യത്തൊഴിലാളികളാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കണക്കുകൾ പ്രകാരം ലക്ഷദ്വീപിന് ഒരു ലക്ഷം ടൺ ട്യൂണ മത്സ്യം കയറ്റിയയയ്ക്കാനുള്ള ശേഷിയുണ്ട്.


  മലിനീകരണത്തിന് കാരണമാകുന്ന വ്യവസായശാലകളോ മറ്റ് മലിനീകാരികളോ ഒന്നുമില്ലാത്ത പ്രദേശമാണ് ലക്ഷദ്വീപ്. പരമ്പരാഗതമായ മത്സ്യബന്ധന മാർഗങ്ങൾ അവലംബിക്കുന്നത് കൊണ്ടും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മത്സ്യബന്ധനം നടത്തുന്നതുകൊണ്ടും ലക്ഷദ്വീപിൽ പിടിക്കുന്ന ട്യൂണ മത്സ്യങ്ങളിൽ ഹിസ്റ്റമിന്റെ അളവും വളരെ കുറവാണ്. മത്സ്യസംസ്കരണത്തിന് ഐസ് പ്ലാന്റുകൾ, കോൾഡ് സ്റ്റോറേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷദ്വീപിലില്ല. മത്സ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജർമൻ സാങ്കേതികവിദ്യ അനുസരിച്ചുള്ള മൂന്ന് വലിയ ഐസ് പ്ലാന്റുകൾ മിനിക്കോയ്, അഗത്തി, അമിനി ദ്വീപുകളിൽ സ്ഥാപിച്ചുകഴിഞ്ഞു.


  അടുത്തിടെ ട്യൂണ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെയും ബന്ധപ്പെട്ട ആളുകളുടെയും വലിയ യോഗം കൊച്ചിയിൽ വെച്ച് ലക്ഷദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. കേരളം, കർണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അമ്പതോളം എക്സ്പോർട്ടർമാരാണ് യോഗത്തിൽ പങ്കെടുത്തത്. എയർ കാർഗോ വഴി നേരിട്ട് ട്യൂണ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഷ്‌മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് യോഗത്തിൽ വെച്ച് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. മത്സ്യ ഉത്പന്നങ്ങൾ ജപ്പാനിലേക്ക് കയറ്റിയയ്ക്കുന്നതിൽ പ്രസ്തുത കമ്പനിയ്ക്ക് അനുഭവ പരിചയമുണ്ടെന്ന് കളക്റ്റർ അറിയിച്ചു.  Keywords: Tuna Fish, Tuna Export, Fish Export, Lakshadweep, Lakshadweep Administration, Agatti ട്യൂണ മത്സ്യം, ട്യൂണ കയറ്റുമതി, മത്സ്യ കയറ്റുമതി, ലക്ഷദ്വീപ്, ലക്ഷദ്വീപ് ഭരണകൂടം, അഗത്തി
  Published by:Anuraj GR
  First published: