ഇന്റർഫേസ് /വാർത്ത /India / Lal Bahadur Shastri Birth Anniversary: ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മവാർഷികം; ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയെ സ്മരിച്ച് രാജ്യം

Lal Bahadur Shastri Birth Anniversary: ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മവാർഷികം; ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയെ സ്മരിച്ച് രാജ്യം

lal bahadur shastri

lal bahadur shastri

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മവാർഷികമാണ് ഇന്ന്....

  • Share this:

ഒക്ടോബർ രണ്ട്, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികദിനം മാത്രമല്ല, ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും ഔന്നത്യമുള്ള നേതാക്കളിൽ ഒരാളുമായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മ വാർഷിക ദിനവുമാണ്. 1904 ഒക്ടോബറിലാണ് ഉത്തർ പ്രദേശിലെ മുഗൾസരായിയിൽ ശാസ്ത്രി ജനിച്ചത്. 1920ലാണ് അദ്ദേഹം നിസഹകരണ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അണി ചേർന്നത്.

"മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും രാജ്യവാസികൾക്ക് പ്രചോദനമായി മാറും"- ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ലാൽ ബഹാദൂർ ശാസ്ത്രിയെ ഓർമിക്കാൻ ചില കാര്യങ്ങൾ ഇതാ:

1. 1930 ൽ ശാസ്ത്രി ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു. ഇതേ തുടർന്ന് രണ്ടു വർഷത്തിലധികം അദ്ദേഹത്തിന് തടവിൽ കഴിയേണ്ടിവന്നു. ആദ്യം മഹാത്മാ ഗാന്ധിയുടെയും പിന്നീട് ജവഹർലാൽ നെഹ്രുവിന്റെയും വിശ്വസ്തനായ അനുയായിയായി അദ്ദേഹം മാറി.

2. ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് നടന്ന 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ അദ്ദേഹം പങ്കെടുത്തു.

3. ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം 1964 ൽ അദ്ദേഹം പ്രധാനമന്ത്രിയായി. 1965 ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയെ നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, 1965 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിസമയത്ത് അദ്ദേഹം ശമ്പളം വാങ്ങുന്നത് നിർത്തി. രാഷ്ട്രം കടുത്ത ഭക്ഷ്യക്ഷാമം അഭിമുഖീകരിച്ച സമയമായിരുന്നു അത്.

4. പാൽ ഉൽപാദനവുമായി ബന്ധപ്പെട്ട ധവള വിപ്ലവത്തിന് പിന്നിലും ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു. 1965 ൽ അദ്ദേഹം കർഷകരുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് ഇന്ത്യയിൽ ഹരിതവിപ്ലവത്തെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഇന്ത്യയെ സ്വാശ്രയമാക്കുകയും ചെയ്തു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്ത ഹരിത വിപ്ലവം ഇന്ത്യയിലെ മാതൃകാ പ്രവർത്തനമായി തുടരുന്നു.

5. "ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യത്തിന് പിന്നിലുള്ള വ്യക്തിയായതിനാൽ ശാസ്ത്രി ഇന്ത്യയിലെ കർഷകർക്കും സൈനികർക്കും എപ്പോഴും പ്രചോദനം നൽകുന്നു.

6. "ഏതെങ്കിലും തരത്തിൽ തൊട്ടുകൂടായ്മയെ പറ്റിപറയുന്ന ഒരാൾ പോലും അവശേഷിച്ചാൽ ഇന്ത്യ ലജ്ജയോടെ തല താഴ്ത്തേണ്ടി വരും," - അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നിരവധി ഉദ്ധരണികളിൽ ഒന്നാണിത്.

Also Read- Gandhi Jayanti 2021 | ഗാന്ധി ജയന്തി: രാജ്യം രാഷ്ട്രപിതാവിന്റെ സ്മരണയിൽ

First published:

Tags: Birth anniversary, Freedom Fight, Prime Minister