ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി; ഡൽഹി എയിംസിലേക്ക് മാറ്റും
ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ റിംസില്‍ എത്തിച്ചത്.

ലാലു പ്രസാദ് യാദവ്
- News18 Malayalam
- Last Updated: January 23, 2021, 2:51 PM IST
പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഭാര്യ റാബറി ദേവിയും മകന് തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Also Read- 'പ്രധാനസമയങ്ങളിൽ പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയവരാണ് ഗീർവാണം അടിക്കുന്നത്'; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പി ജയരാജൻ ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ റിംസില്‍ എത്തിച്ചത്. ലാലുവിനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ അനുമതി തേടേണ്ടതുണ്ട്. പിതാവിന് മികച്ച ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ മികച്ച ചികിത്സ അനിവാര്യമാണ്. ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും തേജസ്വി പറഞ്ഞു. വെള്ളിയാഴ്ചയാണ് തേജസ്വി റാഞ്ചിയില്‍ എത്തിയത്.
Also Read- 'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'; മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത
ലാലുവിന് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രമാണെന്നും തേജസ്വി പറഞ്ഞു. ഇപ്പോള്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും തേജസ്വി അറിയിച്ചു.
Also Read- കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു
കാലിത്തീറ്റ കുംഭകോണക്കേില് 2017 മുതല്‍ ലാലു പ്രസാദ് യാദവ് ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതില്‍ കൂടുതല്‍ കാലവും ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് അദ്ദേഹം ചെലവഴിച്ചത്. ബിഹാറില്‍ നാല് പതിറ്റാണ്ടിനിടെ ലാലുവിന്റെ സാന്നിധ്യമില്ലാതെ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മകന് തേജസ്വി യാദവാണ്.
Also Read- 'സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വിഭാഗീയ യോഗം വിളിച്ചു'; മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിക്കെതിരെ പരാതി
ബിഹാർ മുൻ മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്നു ലാലു പ്രസാദ് യാദവ്. പട്ന സർവകലാശാലയിൽ വിദ്യാർഥി യുവജന നേതാവായാണ് രാഷ്ട്രീയ രംഗത്തേക്ക് ലാലു പ്രസാദ് എത്തുന്നത്. 1977ൽ 29ാം വയസിൽ ജനതാ പാർട്ടി പ്രതിനിധിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു.
Also Read- ഒവൈസി ബന്ധത്തിന് മുസ്ലിം ലീഗ് അനുമതി നല്‍കിയില്ല; യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് രാജിവെച്ചു
1990ൽ ബിഹാർ മുഖ്യമന്ത്രിയായി. 1997 മുതൽ 2005 വരെ അദ്ദേഹത്തിന്റെ ഭാര്യ റാബറി ദേവിയായിരുന്നു മുഖ്യമന്ത്രി. 2015ൽ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേർന്ന് ആർജെഡി അധികാരത്തിലെത്തിയെങ്കിലും നിതീഷ് സഖ്യം ഉപേക്ഷിച്ചതോടെ പ്രതിപക്ഷത്തായി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലാലുവിന്റെ ആർജെഡി മാറി.
Also Read- 'പ്രധാനസമയങ്ങളിൽ പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയവരാണ് ഗീർവാണം അടിക്കുന്നത്'; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പി ജയരാജൻ