നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നു; ഇരുപതിലേറെ കുടുംബങ്ങളുടെ ഭൂമിയിൽ റവന്യു വകുപ്പ് കൊടിനാട്ടി

  ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നു; ഇരുപതിലേറെ കുടുംബങ്ങളുടെ ഭൂമിയിൽ റവന്യു വകുപ്പ് കൊടിനാട്ടി

  എന്തിനാണ്  ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിച്ചില്ല.

  News18

  News18

  • Share this:
  കൊച്ചി: പ്രതിഷേധങ്ങൾക്കിടയിൽ ലക്ഷദ്വീപിൽ  സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം.  കവരത്തിയിൽ  20 ലേറെ കുടുംബങ്ങളുടെ ഭൂമിയിൽ റവന്യു വകുപ്പ് കൊടി നാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ  നടപടിയെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം.

  വിവാദമായ ഭരണ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ്  ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി PWD ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെയാണ് ഉദ്യോഗസ്ഥർ ചുവന്ന കൊടി നാട്ടിയത്. എന്തിനാണ്  ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിച്ചില്ല.

  ലക്ഷ്ദ്വീപിന്‍റെ വികസനത്തിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചതാണ് ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം.  ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല. ഇതിനടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്.

  ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച്  നടപ്പാക്കാൻ ഇരിക്കുന്ന നിയമത്തിനെതിരെ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ കരട് നിയമത്തിനെതിരെ ജനത ഒന്നടങ്കം പ്രതിഷേധത്തിലാണ്. നിലവിൽ ഹൈക്കോടതിയിൽ ഇതിനെതിരെ കേസ് ഉണ്ട്. ഈ പ്രതിഷേധങ്ങൾക്കിടയിലാണ്  ഇപ്പോൾ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടു പോകുന്നത്.

  നിയമം സംബന്ധിച്ച്  കൂടിയാലോചനകൾ ചർച്ച നടന്നിട്ടില്ല. യാതൊരു രീതിയിലുള്ള ചർച്ചകളും  ഇത് സംബന്ധിച്ച്  നടന്നിട്ടുമില്ല. തികച്ചും ഏകപക്ഷീയമായ നടപടികളുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു പോകുകയാണെന്ന് ദ്വീപു നിവാസികൾ ആരോപിക്കുന്നു. വരും ദിവസങ്ങൾ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർത്താനാണ് തീരുമാനം.

  You may also like:ന്യൂസ് 18 വാർത്ത ഫലം കണ്ടു; ചാലിയാർ കല്ലുണ്ട ബദൽ സ്കൂളിൽ വൈദ്യുതി ലഭിച്ചു

  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ  പട്ടേലിന്റെ സന്ദർശനം  തുടരുന്നതിനിടെയാണ് വിവാദ നയങ്ങൾ  നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്. തന്‍റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം  ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റർ വിമർശിച്ചിരുന്നു. ഇതിന് പിറകയാണ് ഭൂമി ഏറ്റെടുക്കൽ  റവന്യു വകുപ്പ് വേഗത്തിലാക്കിയത്.

  അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ ഉള്ളവരെ വരെ അണിനിരത്തി സമരം നടത്തും.

  അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ  തങ്ങുന്ന മുഴുവൻ ദിവസവും സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ലക്ഷ്യമിടുന്നത്. ഭരണപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും പ്രതിസന്ധികൾ നേരിടുന്നവരും  സമരത്തിൽ അണിനിരക്കും. മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ , തുടങ്ങിയവരെല്ലാം  സമരത്തിൽ പങ്കെടുക്കും.

  വിവിധ ദ്വീപുകളിൽ ലോക്ക്ഡൗൺ ഉള്ളതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവിടെ സമരം നടത്തുക. അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് മെമ്മോറാണ്ടം സമർപ്പിക്കാനും തയ്യാറെടുക്കുന്നുണ്ട്.

  ദ്വീപിൽ ഇതിൽ അഡ്മിനിസ്ട്രേറ്ററുടെ സന്ദർശന പരിപാടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന  യോഗത്തിൽ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ  അദ്ദേഹം അസംതൃപ്തി രേഖപ്പെടുത്തി.
  Published by:Naseeba TC
  First published:
  )}