ലോക്ക് ഡൗൺ: ഒരു മാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ
ലോക്ക് ഡൗൺ: ഒരു മാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ
ദിവസവേതനക്കാര്‍ക്കുള്ള വേതനക്കുടിശ്ശിക ഒരു കുറവും വരുത്താതെ എത്രയും വേഗം നൽകണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ന്യൂഡല്‍ഹി: ദിവസവേതന തൊഴിലാളികളില്‍ നിന്നും ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. കെട്ടിട ഉടമസ്ഥര്‍ പാവപ്പെട്ടവരും ദിവസവേതനക്കാരുമായവരിൽ നിന്നും ഒരു മാസത്തേക്ക് വാടക പിരിക്കരുതെന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് ലംഘിച്ചാൽ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസവേതനക്കാര്‍ക്കുള്ള വേതനക്കുടിശ്ശിക ഒരു കുറവും വരുത്താതെ എത്രയും വേഗം നൽകണമെന്നും നിര്‍ദ്ദേശമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.