നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ നേതാവ് ആസിഫ് മഖ്ബൂലിനെ സൈന്യം വധിച്ചു

  കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ നേതാവ് ആസിഫ് മഖ്ബൂലിനെ സൈന്യം വധിച്ചു

  പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്കറിന്റെ കശ്മീരിലെ സജീവ പ്രവർത്തകരിലൊരാളാണ് ആസിഫ്.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ലഷ്കർ ഇ തായിബ നേതാക്കളിലൊരാളായ ആസിഫ് മഖ്ബൂലിനെ കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. രണ്ട് ദിവസം മുമ്പ് താഴ്വരയിലെ ഒരു ലഷ്കർ കേന്ദ്രം തകർത്ത പൊലീസ് 8 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലർച്ചയോടെ സോപോർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ആസിഫ് കൊല്ലപ്പെടുന്നത്.

   Also Read-'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക

   സുരക്ഷാ ഏജൻസികളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കൃത്യമായ പദ്ധതികളിലൂടെയാണ് സൈന്യം ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ട്. ആസിഫിന്റെ വിവരങ്ങൾ കൃത്യമായ പിന്തുടർന്ന് പല വഴികളിലായി അയാളെ തടഞ്ഞാണ് പദ്ധതി നടപ്പാക്കിയത്. സുരക്ഷാ സേന വളഞ്ഞതിനെ തുടര്‍ന്ന് ആസിഫ് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ‌ക്ക് പരിക്കറ്റുവെന്നാണ് ജമ്മു കശ്മീർ ഡിജിപി അറിയിച്ചത്.

   Also Read-പാകിസ്താന്റെ പരാജയപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമം: കൊല്ലപ്പെട്ടവരുടെ വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

   കശ്മീരിൽ സമീപകാലത്ത് ഒരു പഴവ്യാപാരിയുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ആസിഫ് ആണെന്നാണ് സുരക്ഷാ സേന പറയുന്നത്.അന്നുണ്ടായ വെടിവയ്പ്പിൽ ഒരു അ‍ഞ്ചുവയസുകാരിക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.
   'കശ്മീരിന്റെ തെക്കൻ മേഖലകളിൽ ഭീകരരുടെ സജീവ സാന്നിധ്യമുണ്ടെന്നും ഇവർ ജനങ്ങളെ കയ്യേറ്റം ചെയ്യാറുണ്ടെന്ന പരാതികൾ‌ ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

   First published:
   )}