ന്യൂഡൽഹി: മണിപ്പൂരിൽ അവസാനഘട്ട വോട്ടെടുപ്പ് (last phase of Manipur polls) മാർച്ച് അഞ്ചിന് നടക്കും. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
22 മണ്ഡലങ്ങളിലായി 92 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെ സ്ഥാനാർത്ഥികളിൽ 22 പേർ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) നിന്നും, 18 പേർ ഐഎൻസി, 10 പേർ ജനതാദൾ യുണൈറ്റഡ് (ജെഡി-യു), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), 11 പേർ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), രണ്ടു പേർ ശിവസേനയുടെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും (എൻസിപി), മൂന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ-അഥവാലെയുടെയും (ആർപിഐ-എ), രാഷ്ട്രീയ ജനഹിത് സംഘർഷ് പാർട്ടി (ആർജെഎസ്പി), സിപിഐ എന്നിവയിൽ നിന്നും ഓരോന്നും, 12 സ്വതന്ത്ര സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. അവസാന ഘട്ടത്തിൽ 8,47,400 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 1247 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ സംഘർഷങ്ങളെ തുടർന്ന് വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിയാതിരുന്ന 12 ബൂത്തുകളിൽ ഇതേദിവസം പോളിംഗ് നടക്കും.
ആദ്യഘട്ടത്തിൽ 88.63 ശതമാനമായിരുന്നു പോളിംഗ്.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പോളിങ് സ്റ്റേഷനുകളിലെ റീപോളിംഗ് മാർച്ച് 5 ന് നടക്കുമെന്നും ബാക്കിയുള്ള 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലും അവസാന ഘട്ടത്തിലും നടക്കുമെന്നും അധികൃതർ അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുന്ദ്രക്പാം, കാങ്പോക്പി ജില്ലയിലെ സൈതു, ചുരാചന്ദ്പൂർ ജില്ലയിലെ തൻലോൺ, ഹെങ്ലെപ്, സിംഗാട്ട് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്.
ഖുന്ദ്രക്പാം, സൈതു സീറ്റുകളിൽ ഓരോ ബൂത്തിലും തൻലോണിൽ മൂന്ന്, ഹെങ്ലെപ്പിൽ അഞ്ച്, സിംഗാട്ടിൽ രണ്ട് എന്നിങ്ങനെയാണ് റീപോളിംഗ് നിശ്ചയിച്ചിരിക്കുന്നത്.
നിരോധിത കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെഎൻഒ) ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ പോളിംഗിനെ പ്രതികൂലമായി ബാധിച്ചെന്നും ഇത് “സ്വാതന്ത്രവും നീതിയുക്തവുമല്ല” എന്നും ആരോപിച്ച കോൺഗ്രസ് ചുരാചന്ദ്പൂർ, കാങ്പോക്പി ജില്ലകളിലെ ഒമ്പത് നിയമസഭാ സീറ്റുകളിലും റീപോളിംഗ് ആവശ്യപ്പെട്ടു.
വോട്ടെടുപ്പിനിടെ കാങ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത അക്രമ സംഭവങ്ങൾ കെഎൻഒയുടെ പ്രസ്താവനകളുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് മുതിർന്ന നിരീക്ഷകൻ ജയറാം രമേശ് ആരോപിച്ചു.
അതേസമയം, ഉത്തർപ്രദേശിൽ നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. 10 ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരാണ് ജനവിധി തേടിയത്. അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മിർസാപൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. വാരണാസിയിലാണ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
Summary: Last phase of Manipur polls to take place on March 5. 92 candidates across 22 constituencies seek people's mandate on the day
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.