ഈ വർഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ഒക്ടോബർ 25 ന് ദൃശ്യമാകും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയിൽ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.
എന്താണ് ഭാഗിക സൂര്യഗ്രഹണം?
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ പ്രകടമാകുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാകുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. തുടക്കം, അത് പരമാവധി എത്തൽ, ഒടുക്കം എന്നിങ്ങനെ ഭാഗിക സൂര്യഗ്രഹണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.
Also Read- ഒക്ടോബർ 25 ന് സൂര്യഗ്രഹണം; പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ
ഇന്ന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഈ വർഷത്തെ അവസാനത്തേതാണ്. ഏപ്രിൽ 30 നായിരുന്നു ആദ്യ ഭാഗിക സൂര്യഗ്രഹണം സംഭവിച്ചത്. ഇനി അടുത്ത സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകണമെങ്കിൽ 2031 വരെ കാത്തിരിക്കണം.
സൂര്യഗ്രഹണത്തിൽ ചെയ്യാൻ പാടില്ലാത്തത്
സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കുമെങ്കിലും സൂര്യരശ്മികൾ കണ്ണിൽ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം. അതിനാൽ, ഗ്രഹണം കാണാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എക്ലിപ്സ് ഗ്ലാസുകൾ പോലെയുള്ള സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുക എന്നതാണ്.
ഒഡീഷയിൽ പൊതു അവധി
സൂര്യഗ്രഹണം നടക്കുന്ന ഒക്ടബോർ 25ന് ഒഡീഷയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
തിരുപ്പതിയിൽ അമ്പലം അടച്ചു
തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം ഇന്ന് അടഞ്ഞുകിടക്കും. സൂര്യഗ്രഹണം സംഭവിക്കുന്ന പന്ത്രണ്ട് മണിക്കൂറാണ് ക്ഷേത്രം അടച്ചിടുന്നത്. ഇന്ന് രാവിലെ 8.11 ഓടെ അടച്ച ക്ഷേത്രം ഇനി വൈകിട്ട് 7.30 നാണ് തുറക്കുക.
ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.