നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Laughter Protest | തകര്‍ന്ന റോഡുകള്‍ പണിയാന്‍ വൈകുന്നു; ചിരിച്ച് ചിരിച്ച് പ്രതിഷേധിച്ച് ജനം

  Laughter Protest | തകര്‍ന്ന റോഡുകള്‍ പണിയാന്‍ വൈകുന്നു; ചിരിച്ച് ചിരിച്ച് പ്രതിഷേധിച്ച് ജനം

  മധ്യപ്രദേശിലെ അര്‍വിന്ദ് നഗറിലെ ജനങ്ങളാണ് ചിരി പ്രതിഷേധം നടത്തിയത്.

  • Share this:
   തകര്‍ന്ന റോഡിന്റെ നിര്‍മാണം വൈകുന്നതില്‍ വേറിട്ട പ്രതിഷേധവുമായി നാട്ടുകാര്‍. 'ചിരി' പ്രതിഷേധവുമായാണ്(Laughter Protest) സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മധ്യപ്രദേശിലെ(Madhya Pradesh) അര്‍വിന്ദ് നഗറിലെ ജനങ്ങളാണ് ചിരി പ്രതിഷേധം നടത്തിയത്.

   ഇടിഞ്ഞു പൊളിഞ്ഞ റോഡിന്റെ പുനര്‍നിര്‍മാണം വൈകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. സ്ഥലത്തെ 200 മീറ്റര്‍ നീളമുള്ള റോഡിന്റെ ശോചാനീയവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.

   'റോഡ് പണിയാന്‍ സര്‍ക്കാരിന് കഴിയാത്തതുകൊണ്ട് ഞങ്ങള്‍ ചിരിക്കുന്നു. മൂന്ന് കോടി അനുമതി ലഭിച്ചിട്ടും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റോഡ് പണിതില്ല. ആദ്യം ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ കുറച്ച് പണിതു. പിന്നീട് നിര്‍ത്തി' പ്രദേശവാസി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.   Also Read-Coal India | ജീവനക്കാരന്റെ മകള്‍ക്ക് അപൂർവ്വ ജനിതകരോഗം; ചികിത്സയ്ക്ക് 16 കോടി രൂപ നല്‍കി കോള്‍ ഇന്ത്യ ലിമിറ്റഡ്

   Ramayan Express | കാവിവസ്ത്രവും രുദ്രാക്ഷവും ധരിച്ച് രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ ; ട്രെയിന്‍ തടയുമെന്ന് സന്യാസികള്‍

   രാമയന്‍ എക്‌സ്പ്രസില്‍(Ramayan Express) വെയിറ്റര്‍മാര്‍ കാവിനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്ത് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍. ട്രെയിന്‍ വെയിറ്റര്‍മാര്‍ കാവി വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാനിക്കുന്നതാണെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു.

   വെയിറ്റര്‍മാര്‍ കാവി വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നതിനെതിരെ അഖാഡ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി അവ്ദേശ്പുരി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. കാവി വസ്ത്രം പിന്‍ വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12 ട്രെയിന്‍ തടയുമെന്ന് കത്തില്‍ പറയുന്നു.

   തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം
   ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ട്രെയിനുകള്‍ തടയുമെന്ന് അവ്ദേശ്പുരി പറഞ്ഞു.

   കാവിവസ്ത്രവും രുദ്രാക്ഷവും ധരിച്ച് രാമയന്‍ എക്‌സ്പ്രസില്‍
   വെയിറ്റര്‍മാര്‍ ജോലി ചെയ്യുവാന്‍ പാടില്ലെന്നതാണ് ഇവരുടെ ആവശ്യം.

   രാജ്യത്തെ ആദ്യത്തെ രാമായണം സര്‍ക്യൂട്ട് ട്രെയിന്‍ നവംബര്‍ 7 ന് സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 17 ദിവസത്തെ യാത്രയില്‍ തുടങ്ങിയത്.ഈ ട്രെയിന്‍ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.

   ആകെ 7,500 കിലോമീറ്റര്‍ ദൂരത്തില്‍ അധികം യാത്ര ചെയ്യുന്ന ട്രെയിന്‍ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളാണ സന്ദര്‍ശിക്കുക. ട്രെയിന്‍ തീര്‍ഥാടകരെ അയോധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പൂര്‍, ചിത്രകൂട്, സീതാമര്‍ഹി, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.
   Published by:Jayesh Krishnan
   First published:
   )}