• HOME
  • »
  • NEWS
  • »
  • india
  • »
  • കാമുകിയെ കാണാന്‍ വീട്ടിലെത്തി; അമ്മയെ കണ്ട് ടെറസില്‍ നിന്ന് ചാടിയ നിയമവിദ്യാര്‍ഥി മരിച്ചു

കാമുകിയെ കാണാന്‍ വീട്ടിലെത്തി; അമ്മയെ കണ്ട് ടെറസില്‍ നിന്ന് ചാടിയ നിയമവിദ്യാര്‍ഥി മരിച്ചു

കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട്പരിഭ്രാന്തനായ വിദ്യാര്‍ഥി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    സേലം: കാമുകിയെ കാണാന്‍ അര്‍ധരാത്രി അപ്പാര്‍ട്മെന്‍റിലെത്തിയ യുവാവ് കാമുകിയുടെ അമ്മയെ കണ്ട് പേടിച്ചോടുന്നതിനിടെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ധർമപുരി ടൗണിലെ കാമരാജ് നഗറിലെ എസ് സഞ്ജയ് (18) ആണ് മരിച്ചത്. ചിന്ന കൊല്ലപ്പട്ടിയിലെ സെൻട്രൽ ലോ കോളേജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാര്‍ഥിയാണ് യുവാവ്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

    ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായ രണ്ടുപേരും സേലത്തെ ലോ കോളേജില്‍ പ്രവേശനം നേടി.

    Also Read-ആറാം നിലയിലെ ബാൽക്കണിയിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിച്ച വിദ്യാർത്ഥി താഴേക്ക് വീണുമരിച്ചു

    കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട്പരിഭ്രാന്തനായ വിദ്യാര്‍ഥി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    പ്രദേശത്തെ ഒരു വാടകകെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസം. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ സഞ്ജയ് കാമുകിയെ കാണാനായി പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ ടെറസിലേക്ക് വന്നത്. ഇതോടെ സഞ്ജയ് ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

    Published by:Arun krishna
    First published: