ബെംഗളൂരു: രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നവർക്ക് 500 രൂപ വീതം നൽകണമെന്ന് കോൺഗ്രസ് നേതാവും കർണ്ണാടകയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഈ നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്ന ആദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സിദ്ധരാമയ്യയെ കൂടാതെ കെപിസിസി പ്രവർത്തക സമിതി അധ്യക്ഷൻ സതീഷ് ജാർകിഹോളി, എംഎൽഎ ലക്ഷ്മി ഹെബ്ബാൽക്കർ, എംഎൽസി ചന്നാരാജ് ഹത്തിഹോളി, എന്നിവരെയും വീഡിയോയിൽ കാണാം. ഇവരുമായുള്ള ചർച്ചയ്ക്കിടെയാണ് സിദ്ധരാമയ്യ ഈയൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്.
Also read-സർക്കാർ അദ്ധ്യാപകൻ കോൺഗ്രസ് അനുകൂല പോസ്റ്റിട്ടു; കർണാടകയിൽ അധികൃതർ വിശദീകരണം തേടി
അതേസമയം സംഭവത്തിൽ പ്രതികരിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തിയിരുന്നു. ”റാലികളിൽ പങ്കെടുക്കുന്ന ജനങ്ങൾക്ക് പണം നൽകുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണ്. ഇത് പുതിയ കാര്യമൊന്നുമല്ല. ജനങ്ങൾക്ക് ഇക്കാര്യം നല്ലത് പോലെ അറിയാം,’ എന്നാണ് ബസവരാജ് ബൊമ്മൈ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.