പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനെതിരെ വിമർശനവുമായി കരസേന മേധാവി ബിപിൻ റാവത്ത്. അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കൾ ചെയ്യേണ്ടതെന്നും, ഇങ്ങനെയല്ല നേതൃത്വം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ.ഇത്തരത്തിൽ സർവകലാശാലകളിലെയും കോളജുകളിലെയുമൊക്കെ വിദ്യാർത്ഥികൾ അക്രമവും തീവെപ്പും നടത്താൻ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മൾ കണ്ടു. ഇതല്ല നേതൃത്വം'-ബിപിൻ റാവത്ത് പറഞ്ഞു.
ഡിസംബർ 31ന് വിരമിക്കുന്ന ബിപിൻ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങൾക്കെതിരെ സംസാരിക്കുന്നത് ഇതാദ്യമായാണ്. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളിൽ ഏകദേശം 20 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽപേർക്ക് ജീവൻ നഷ്ടപ്പെട്ടത്.
ബിപിൻ റാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും എഐഎംഐഎം ചീഫ് അസദുദ്ദീൻ ഒവൈസിയും രംഗത്ത് വന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.