Get-Well-Soon Amit Shah കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രോഗമുക്തി നേർന്ന് പ്രമുഖർ

കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്

News18 Malayalam | news18-malayalam
Updated: August 2, 2020, 7:26 PM IST
Get-Well-Soon Amit Shah കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രോഗമുക്തി നേർന്ന് പ്രമുഖർ
Amit Shah
  • Share this:
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രമുഖർ രോഗമുക്തി നേർന്ന് ആശംസയുമായി രംഗത്ത്. നിരവധി രാഷ്ട്രീയക്കാരും പ്രശസ്ത വ്യക്തികളും സോഷ്യൽ മീഡിയയിലൂടെ കേന്ദ്രമന്ത്രി അമിത് ഷാക്ക് ആശംസകൾ അറിയിച്ചു.

രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖ നേതാക്കളെല്ലാം ആശംസ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തു. രാജ്നാഥ് സിംഗ്, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, ദ്വിഗ്വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ആദ്യം തന്നെ രോഗമുക്തി നേർന്ന് ട്വീറ്റ് ചെയ്തിരുന്നു.














അതിവേഗം സൗഖ്യം പ്രാപിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. നിതിന്‍ ഗഡ്കരി, അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, കശ്മീരില്‍ നിന്നുള്ള എംപിയായ ജംയാങ് സെറിങ് നംഗ്യാല്‍, കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ, , കേശവ് പ്രസാദ് മൗര്യ, അനുരാഗ് താക്കൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ക്കൊപ്പം ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, യുസുഫ് പത്താന്‍ തുടങ്ങിയവരും ഷായ്ക്ക് സൗഖ്യം നേര്‍ന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് ട്വിറ്റർ ഹാൻഡിലിലൂടെ രോഗം പിടിപെട്ട വിവരം പങ്കുവച്ചത്.
Published by: user_49
First published: August 2, 2020, 7:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading