HOME /NEWS /India / സംഘർഷം: ലിബിയയിലെ ഇന്ത്യക്കാർ എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

സംഘർഷം: ലിബിയയിലെ ഇന്ത്യക്കാർ എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്

കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ലിബിയൻ സർക്കാരിനെതിരെ വിമത സൈന്യം യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ അഭ്യർത്ഥന

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: സംഘർഷഭൂമിയായ ലിബിയയിലെ ട്രിപ്പൊളിയിൽ നിന്ന് ഇന്ത്യക്കാർ എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലിബിയൻ സർക്കാരിനെതിരെ വിമത സൈന്യം യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് പ്രസ്‌താവന. വൈകിയാൽ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന മുന്നറിയിപ്പും മന്ത്രി നൽകി. സംഘർഷത്തെ തുടർന്ന് അടച്ചിട്ട വിമാനത്താവളം താത്കാലികമായി തുറന്നതിനെ തുടർന്നാണ് സുഷമ സ്വരാജിന്റെ ട്വീറ്റ്.

    അഞ്ഞൂറോളം ഇന്ത്യക്കാർ ഇപ്പോഴും ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലുണ്ടെന്നാണ് കണക്ക്. അവരോടാണ് അടിയന്തരമായി തിരികെയെത്താൻ സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്. 'ലിബിയയിലെ ഇന്ത്യക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടും, ട്രിപ്പോളിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടും, ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാർ ട്രിപ്പോളിയിലുണ്ടെന്നാണ് കണക്ക്. ട്രിപ്പോളിയിലെ അവസ്ഥ ദിവസം തോറും വഷളായി വരികയാണ്. ഇപ്പോൾ വിമാനത്താവളം തുറന്നിട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപ്പോളിയിലുണ്ടെങ്കിൽ ഉടൻ മടങ്ങാൻ ആവശ്യപ്പെടുക. അവരെ പിന്നീട് രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.' - സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

    First published:

    Tags: Nri man, Sushama swaraj, Tweet, പ്രവാസികൾ, സുഷമ സ്വരാജ്