News18 MalayalamNews18 Malayalam
|
news18
Updated: October 13, 2019, 7:09 PM IST
ചന്ദ്രബാബു നായിഡു
- News18
- Last Updated:
October 13, 2019, 7:09 PM IST
ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തുപോന്നത് അബദ്ധമായി പോയെന്ന് തുറന്നുപറഞ്ഞ് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.
'തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി'- പാർട്ടി അണികളോട് നായിഡു പറഞ്ഞു. തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 'ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു'- നായിഡു പറഞ്ഞു.
Also Read-
'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?' ; ഗുജറാത്തിലെ ഒൻപതാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ
കോൺഗ്രസുമായി ബന്ധമുണ്ടാക്കാനുള്ള തീരുമാനം ജനം തള്ളിക്കളഞ്ഞുവെന്ന് ചന്ദ്രബാബു നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു. പാതിവഴിയില്‍ വച്ചുതന്നെ തീരുമാനം തെറ്റാണെന്ന് ബോധ്യമായതാണ്. പക്ഷേ അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നുവെന്നും നായിഡു പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയിൽ ബിജെപി നേതാക്കളാരും ഇതുവരെ മനസ്സുതുറന്നിട്ടില്ല. ചന്ദ്രബാബു നായിഡുവിനെയും പാർട്ടിയെയും മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭാവിയിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായും ബന്ധം സ്ഥാപിക്കുന്നതും നായിഡുവിന്റെ പരിഗണനയിലാണ്. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി- ടിഡിപി-ജെഎസ് കൂട്ടായ്മ ചന്ദ്രബാബു നായിഡുവിന് വിജയം സമ്മാനിച്ചു. എന്നാൽ 2019ൽ മുന്നണിയിൽ നിന്ന് മാറി മത്സരിച്ചപ്പോൾ ദയനീയ പരാജയമാണ് നേരിട്ടത്.
First published:
October 13, 2019, 7:09 PM IST