• HOME
  • »
  • NEWS
  • »
  • india
  • »
  • എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം; മൂന്നു പേർക്ക് പരിക്ക്

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം; മൂന്നു പേർക്ക് പരിക്ക്

ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു

  • Share this:
ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു.

16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയില്‍ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായത്. സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിലായിരുന്നു.

Also Read-അമിത വേഗതയിൽ എത്തിയ കാർ ആംബുലൻസിലും മൂന്ന് കാറുകളിലും ഇടിച്ചു; മുംബൈയിൽ 5 പേർ കൊല്ലപ്പെട്ടു

ഗുരതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്.
Published by:Jayesh Krishnan
First published: