ചെന്നൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ബിജെപിയും വീണ്ടും അധികാരമുറപ്പിച്ചപ്പോള്‍ കനത്ത തിരിച്ചടിയേറ്റത് രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ക്കാണ്. രാജ്യത്ത് ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ് നേടാന്‍ കഴിഞ്ഞിരിക്കുന്നത്.
ദേശീയ തലത്തിലാകട്ടെ കേരളത്തിലെ ഒരു സീറ്റുള്‍പ്പെടെ അഞ്ച് സീറ്റുകളിലാണ് ഇടതുപക്ഷം മുന്നേറുന്നത്. കേരളത്തിലെ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി എഎം ആരിഫ്, മധുരയിലെ സിപിഎം സ്ഥാനാര്‍ഥി സു വെങ്കടേശ്വരന്, നാഗപട്ടണത്തെ സിപിഐ സ്ഥാനാര്‍ഥി എം സെല്‍വരാജ്, കോയമ്പത്തൂരിലെ സിപിഎം സ്ഥാനാര്‍ഥി പിആര്‍ നടരാജന്, തിരുപ്പൂരിലെ സിപിഐ സ്ഥാനാര്‍ഥി കെ സുബ്ബരായന്‍ എന്നിവരാണ് ലീഡ് നിലനിര്‍ത്തുന്ന ഇടതു സ്ഥാനാര്‍ഥികള്‍.
Also Read: Lok Sabha Election Result 2019: അമേഠിയില്‍ പിന്നിലാണെങ്കിലെന്താ കേരളത്തിലെ റെക്കോര്‍ഡ് ലീഡ് കടന്ന് രാഹുല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ എട്ടു സീറ്റുകളായിരുന്നു ഇടതുപക്ഷത്തിന്റെ കൈയ്യിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഈ എട്ട് സീറ്റുകളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന ആലപ്പുഴയിലാണ് എഎം ആരിഫ് ലീഡ് ചെയ്യുന്നത്.
തമിഴ്നാട്ടില്‍ ഇത്തവണ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഡിഎംകെ സഖ്യവും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്ത് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ കര്‍ഷക പോരാട്ടങ്ങള്‍ നടന്ന അതേ ഘട്ടത്തില്‍ തന്നെയാണ് ഇടതുപാര്‍ട്ടികള്‍ക്ക് തങ്ങളുടെ പരമ്പരാഗത കോട്ടകളില്‍ വരെ തിരിച്ചടി നേരിടേണ്ടി വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.