Kapil Dev| ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി
Kapil Dev| ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി
ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ കപിൽ ദേവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്
കപിൽദേവ്
Last Updated :
Share this:
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ കപിലിനെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
61 കാരനായ കപിൽ ദേവ് ഇന്ത്യൻ ക്രിക്കറ്റിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. മുൻ ഇന്ത്യൻ നായകനായ കപിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടര്‍മാരിൽ ഒരാളാണ്. 1983ലെ ലോകകപ്പ് നേട്ടത്തിൽ ഇന്ത്യയെ നയിച്ചത് കപിലായിരുന്നു. കരുത്തന്മാരായ വെസ്റ്റിൻഡീസിനെ തോൽപിച്ചായിരുന്നു കപിലും കൂട്ടരും ലോകകപ്പുയർത്തിയത്. റിച്ചാർഡ് ഹാർഡ്ലിയെയും ഇയാൻ ബോതത്തെയും ഇമ്രാൻ ഖാനെയും ചേർത്തുതിർത്തിയാലും താനാണ് മികച്ച അത്ലറ്റ് എന്ന് കപിൽ പറയുമായിരുന്നു.
16 വർഷം നീണ്ട കരിയറിൽ 131 ടെസ്റ്റുകളും 225 ഏകദിനങ്ങളുമാണ് കപിൽ കളിച്ചത്. ടെസ്റ്റിൽ 31.05 ശരാശരിയോടെ 5248 റൺസും 434 വിക്കറ്റും നേടി. ഏകദിനത്തിൽ 23.79 ശരാശരിയിൽ 3783 റൺസും 27.45 ശരാശരിയിൽ 253 വിക്കറ്റുകളും നേടിയിട്ടുണ്ട്. എട്ട് ടെസ്റ്റ് സെഞ്ചുറികളും അദ്ദേഹത്തിന്റെ കഴിവിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. 1983ലെ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലെ സിംബാംബ് വെക്കെതിരായ മത്സരത്തിലെ 175 റൺസ് പ്രകടനം ഏകദിനമത്സരങ്ങളിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
1994ൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി കപിൽ മാറിയത്. റിച്ചാർഡ് ഹാഡ്ലിയുടെ 431 വിക്കറ്റുകളെന്ന നേട്ടമാണ് ഇന്ത്യൻ താരം മറികടന്നത്. അനിൽ കുംബ്ലെക്ക് മുൻപ് 9-83 എന്ന കപിലിന്റെ ബൗളിങ് പ്രകടനം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഒന്നായിരുന്നു.
2002ൽ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന ബഹുമതി കപിൽ ദേവിന് ലഭിച്ചു. ടീമിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി മടങ്ങിയെത്തി. എന്നാൽ, ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ട് മനോജ് പ്രഭാകർ, കപിലിന്റെ പേരു വെളിപ്പെടുത്തിയതോടെ ഉന്നതങ്ങളിൽ നിന്ന് അദ്ദേഹം പടിയിറങ്ങി. 2007ൽ ബിസിസിക്ക് സമാന്തരമായി വന്ന ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ ചേർന്നു. അതോടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും കപിൽ പുറത്തായി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.