നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യാത്രാപ്രേമികളെ നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം; ലഡാക്കിലെ ലേയിൽ ഇപ്പോൾ ഇതാണ് അവസ്ഥ

  യാത്രാപ്രേമികളെ നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം; ലഡാക്കിലെ ലേയിൽ ഇപ്പോൾ ഇതാണ് അവസ്ഥ

  ലേ കൂടാതെ സമീപപ്രദേശങ്ങളായ കാർഗിൽ ടൗണിലും ഉത്തര കശ്മീരിലെ ഗുൽമാർഗിലും മൈനസ് ഡിഗ്രിയാണ്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ജമ്മു: സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ലഡാക്കിലെ ലേ. എന്നാൽ, പ്രേദേശത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് ലേ ലഡാക്കിൽ. മൈനസ് 6.3 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോഴത്തെ ഇവിടുത്തെ താപനില. ലേ കൂടാതെ സമീപപ്രദേശങ്ങളായ കാർഗിൽ ടൗണിലും ഉത്തര കശ്മീരിലെ ഗുൽമാർഗിലും മൈനസ് ഡിഗ്രിയാണ്.

   അതേസമയം, സമുദ്രനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളായ ജമ്മു ആൻഡ് കശ്മീർ, ലഡാക്ക്, ഗുൽമാർഗ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടായി. ശ്രീനഗറിൽ, കഴിഞ്ഞ രാത്രിയിലെ 3.2 ഡിഗ്രി സെൽഷ്യസിനെ അപേക്ഷിച്ച് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. സീസണിലെ ശരാശരിയേക്കാൾ 4.8 ഡിഗ്രി മുകളിലാണ് ഇത്.

   ജമ്മുവിലെ പരമാവധി താപനില 0.8 കുറഞ്ഞ് 24.3 ഡിഗ്രി സെൽഷ്യസായി ഉയർന്നു. നഗരത്തിലെ രാത്രി താപനില രണ്ട് ഡിഗ്രി കുറഞ്ഞ് 12.9 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ രാത്രിയിൽ 15.0 ഡിഗ്രി സെൽഷ്യസായിരുന്നു ഇത്.

   ഉയർന്ന താപനില 14.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസുമുള്ള ദോഡ ജില്ലയിലെ ഭാദെർവ പട്ടണമാണ് ജമ്മു മേഖലയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം.

   വൈഷ്ണോ ദേവി ദേവാലയം സന്ദർശിക്കുന്ന തീർഥാടകരുടെ അടിസ്ഥാനക്യാമ്പായ കത്രയിൽ പരമാവധി 21.5 ഡിഗ്രി സെൽഷ്യസും 11.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

   അടുത്ത രണ്ട് ദിവസങ്ങളിൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നവംബർ 27ന് മിക്ക സ്ഥലങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്.

    
   First published: