നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തര്‍പ്രദേശില്‍ ക്ലാസ്മുറിയില്‍ പുള്ളിപുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

  ഉത്തര്‍പ്രദേശില്‍ ക്ലാസ്മുറിയില്‍ പുള്ളിപുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

  ക്ലാസില്‍ കയറിയപ്പോള്‍ പെട്ടെന്ന് പുള്ളിപ്പുലി ആക്രമിച്ചെന്നു വിദ്യാര്‍ത്ഥി പറഞ്ഞു

  • Share this:
   ഉത്തര്‍പ്രദേശ്: ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി (Leopard) വിദ്യാര്‍ത്ഥിയെ ആക്രമിച്ചു(Student attacked). അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍കോളേജിലാണ് പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.

   ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായത്. ക്ലാസില്‍ കയറിയപ്പോള്‍ പെട്ടെന്ന് പുള്ളിപ്പുലി ആക്രമിച്ചെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. മുതുകില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുള്ളിപ്പുലിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വനം-പൊലീസ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കോളേജിന് വെളിയില്‍ എത്തിച്ചു. കൂട്ടിലടച്ച പുലിയെ കാട്ടില്‍ തുറന്നുവിട്ടതായി അധികൃതര്‍ പറഞ്ഞു.

   അശ്ലീല വീഡിയോ കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നൻ ; പൊലീസിന് നോട്ടീസ്

   ബെംഗളൂരു: വീഡിയോ കോൺഫറൻസിലൂടെ (videoconference) ഹൈക്കോടതി വാദംകേൾക്കുന്നതിനിടെ പുറത്തുനിന്നുള്ള അർധ നഗ്നനായ ഒരാളുടെ സാന്നിധ്യം വീഡിയോയിൽ. കർണാടക ഹൈക്കോടതിയിൽ (Karnataka High Court) ചൊവ്വാഴ്ച മുൻ മന്ത്രി രമേഷ് ജാർക്കിഹോളി (Ramesh Jarkiholi) ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നൽകി.

   ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരാൾ കുളിക്കുന്ന നിലയിലാണ് വീഡിയോ കോൺഫറൻസിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.

   20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു. ഇയാളുടെപേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാൾ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്‌സിങ് പിന്നീട് ട്വീറ്റുചെയ്തു. കോടതിയിൽ നടക്കുന്ന വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അവർ കുറിച്ചു.

   Also Read- Mamata Banerjee| മമത ബാനർജി മുംബൈയിൽ; സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു; പവാറുമായി ഇന്ന് കൂടിക്കാഴ്ച

   ശ്രീധർ ഭട്ട് എന്നയാളാണ് വീഡിയോ കോൺഫറൻസിനിടെ പ്രത്യക്ഷപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കോടതി ജീവനക്കാർ ഇയാളെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. ഇതേ തുടർന്ന് ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ഇന്ദിരാ ജയ്സിങ് ആവശ്യപ്പെടുകയായിരുന്നു.
   Published by:Karthika M
   First published: