• HOME
  • »
  • NEWS
  • »
  • india
  • »
  • Leopard Attack | ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി

Leopard Attack | ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി

വൈല്‍ഡ്‌ലൈഫ് എസ്ഒഎസും ഉത്തര്‍പ്രദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുള്ളിപ്പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു.

  • Last Updated :
  • Share this:
    ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിൽ ചൗധരി നിഹാല്‍ സിംഗ് ഇന്റര്‍ കോളേജിലെ ക്ലാസ്‌മുറിയിൽ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. വൈല്‍ഡ്‌ലൈഫ് എസ്ഒഎസും ഉത്തര്‍പ്രദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുള്ളിപ്പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു. ''ക്ലാസ്‌മുറിയിൽ കയറിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽഒരു വിദ്യാര്‍ത്ഥിക്ക്പരിക്കേറ്റു. വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്,'' ഡിസ്ട്രിക്റ്റ് ഇന്‍സ്പെക്ടര്‍ ഓഫ് സ്‌കൂള്‍ ധര്‍മേന്ദ്ര ശര്‍മ്മ എഎന്‍ഐയോട് പറഞ്ഞു.

    ക്ലാസ് മുറിയിലേക്ക് പുള്ളിപ്പുലി കയറിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍, പുലിയെ പിടികൂടാനുള്ള സഹായത്തിനായി ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ ചാരിറ്റിയായ വൈല്‍ഡ് ലൈഫ് എസ്ഒഎസ്നെക്കൂടി വിളിക്കുകയായിരുന്നു. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി സുരക്ഷാ വലകള്‍, കെണികള്‍, കൂട്, സുരക്ഷ സാമഗ്രഹികള്‍ എന്നിവ സജ്ജീകരിച്ചാണ് വൈല്‍ഡ് ലൈഫ് എസ്ഒഎസിലെ അഞ്ചംഗ സംഘം, ദൗത്യത്തില്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സംഘത്തെ സഹായിക്കാന്‍ എത്തിയത്.

    വനംവകുപ്പ് സംഘം കോളേജില്‍ എത്തിയപ്പോള്‍ ആദ്യം ഉറപ്പാക്കിയത്, എല്ലാ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടൊയെന്നും എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളും സുരക്ഷിതമാക്കിയിട്ടുണ്ടൊയെന്നുമായിരുന്നു. വനംവകുപ്പ് സംഘത്തെ കണ്ട് പരിഭ്രാന്തിയിലായ പുള്ളിപ്പുലി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ക്ലാസ് മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് പായുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.


    ഒടുവില്‍, ആളൊഴിഞ്ഞ ക്ലാസ് മുറിക്കുള്ളില്‍ ഒരു കസേരയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന പുലിയെ സംഘം കണ്ടെത്തി. ഉടന്‍ തന്നെ ആ റൂമിന്റെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള എല്ലാ ഭാഗങ്ങളും തടസ്സപ്പെടുത്തി. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് എസ്ഒഎസ് ഡോക്ടര്‍ രാഹുല്‍ പ്രസാദ് മയക്കുവെടി ഉപയോഗിച്ച് പുള്ളിപ്പുലിയെ മയക്കി. പിന്നീട് പുള്ളിപ്പുലിയെ ശ്രദ്ധാപൂര്‍വം കൂട്ടിലേക്ക് മാറ്റി, സഹരന്‍പൂരിലെ ശിവാലിക ഫോറസ്റ്റ് ഡിവിഷനില്‍ എത്തിച്ച് കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു.

    ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ആരോഗ്യമുള്ള ഒരു ആണ്‍ പുള്ളിപ്പുലിയാണ് ഇതെന്ന് വെറ്ററിനറി ഓഫീസര്‍ രാഹുല്‍ പ്രസാദ് പറഞ്ഞു. ഇത്തരം ദൗത്യങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതിനാല്‍ മൃഗങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. പുള്ളിപ്പുലി ക്ലാസ് മുറികളിൽ കൂടി ഓടുകയായിരുന്നു ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    ഇത്തരം സംഭവങ്ങള്‍ വനവിസ്തൃതി കുറയുന്നതും വനം കയ്യേറ്റം നടത്തിയതിന്റെയും നേരിട്ടുള്ള ഫലമാണ്. ഇത് പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങളെ ഭക്ഷണവും പാര്‍പ്പിടവും തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഇത് പലപ്പോഴും വന്യജീവികള്‍ അക്രമാസക്തമാക്കുന്നതിലേക്കും മനുഷ്യര്‍ക്ക് ക്രൂരവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്ന് വൈല്‍ഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപകനും സിഇഒയുമായ കാര്‍ത്തിക് സത്യനാരായണന്‍ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Naveen
    First published: