• HOME
  • »
  • NEWS
  • »
  • india
  • »
  • Leopard | പുള്ളിപ്പുലിക്ക് വഴി തെറ്റി; വീട്ടിൽ നിന്നും പുലിയെ പിടിച്ചത് 10 മണിക്കൂർ കഴിഞ്ഞ്

Leopard | പുള്ളിപ്പുലിക്ക് വഴി തെറ്റി; വീട്ടിൽ നിന്നും പുലിയെ പിടിച്ചത് 10 മണിക്കൂർ കഴിഞ്ഞ്

കുടുംബത്തിലെ സ്ത്രീ അവരുടെ വീടിനകത്തെ മുറിയിൽ പുലി സുഖമായി വിശ്രമിക്കുന്നത് കണ്ട് ഞെട്ടി.

  • Last Updated :
  • Share this:
    മഹാരാഷ്ട്ര: താനെ (Thane) ജില്ലയിൽ ഒരു പുള്ളിപ്പുലി (Leopard) ഒരു വീട്ടിൽ കയറി. ചൊവ്വാഴ്ച പുലർച്ചെ നാലോടെ സഹപൂർ താലൂക്കിലെ ഉമ്പർഖണ്ഡ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി വലിയ പരിഭ്രാന്തിയാണ് പരത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. ചൊവ്വാഴ്ച 10 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ പുള്ളിപ്പുലിയെ പിടികൂടാനായത്.

    കുടുംബത്തിലെ സ്ത്രീ അവരുടെ വീടിനകത്തെ മുറിയിൽ പുലി സുഖമായി വിശ്രമിക്കുന്നത് കണ്ട് ഞെട്ടി. അവർ ഉടൻ തന്നെ മുറി പുറത്തുനിന്ന് പൂട്ടി. വീട്ടുകാർ ലോക്കൽ പോലീസിനെയും വനപാലകരെയും വിവരം അറിയിക്കുവാൻ ഒട്ടും വൈകിച്ചില്ല. 250-ഓളം പേർ താമസിക്കുന്ന ഈ ഗ്രാമത്തിലെ ആളുകൾ, വീട്ടിലേക്ക് മാംസഭോജികൾ ഇറങ്ങുന്നത് അറിഞ്ഞതോടെ പരിഭ്രാന്തരായി.

    read also : ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിച്ച കർഷകൻ തൂങ്ങി മരിച്ച നിലയിൽ

    വനംവകുപ്പ് ഉദ്യോഗസ്ഥരും സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ നിന്നുള്ള സംഘവും പിന്നീട് വീട്ടിലെത്തി. അവർ പുലിയെ ശാന്തമാക്കി ഉൾവനത്തിലേക്ക് തിരികെ വിടാൻ കൊണ്ടുപോയി എന്ന് അധികൃതർ പറഞ്ഞു. രണ്ട് വയസ്സുള്ള പെൺപുലിയായിരുന്നു ഇത്. പുലിയുടെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇരതേടിയാണ് ഇത് ജനവാസ മേഖലയിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    see also : 'സോണാലി ഫോഗട്ടിന്റെ മരണം കൊലപാതകം'; ആരോപണവുമായി സഹോദരൻ
    Published by:Amal Surendran
    First published: