HOME » NEWS » India » LEOPARD ENTERS AIRPORT IN DEHRADUN RESCUE EFFORTS UNDERWAY

ഡെറാഡൂൺ വിമാനത്താവളത്തിനുള്ളിൽ പുള്ളിപ്പുലി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് വന്യമൃഗം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്എഫ് ജവാനാണ് കണ്ടത്.

News18 Malayalam | news18-malayalam
Updated: December 2, 2020, 12:58 PM IST
ഡെറാഡൂൺ വിമാനത്താവളത്തിനുള്ളിൽ പുള്ളിപ്പുലി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
leopard
  • Share this:
ഋഷികേശ്: ഋഷി കേശിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ പൈപ്പിനുള്ളിൽ പുള്ളിപ്പുലി കുടുങ്ങി. ചൊവ്വാഴ്ചയാണ് സംഭവം. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് വന്യമൃഗം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്എഫ് ജവാനാണ് കണ്ടത്.

പുതിയ ടെർമിനൽ കെട്ടിടത്തിലെ പൈപ്പിനുള്ളിൽ പുലി കടന്നിരിക്കുകയാണ്. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അകലത്തിലായിരുന്നതിനാൽ പുലിയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷനിലെ താനോ റേഞ്ചിനെ അറിയിക്കുകയായിരുന്നു.

വന്യമൃഗം കുഴലിനുള്ളില്‍ കുടുങ്ങിയെന്നുറപ്പായതോടെ രണ്ടുവശത്തും കുഴല്‍ അടച്ചു. കുഴല്‍ തുരന്ന് അതിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് മര്‍തോലിയ പറഞ്ഞു. പ്രായം കുറഞ്ഞ പുള്ളിപ്പുലിയാണെന്നും അദ്ദേഹം പറഞ്ഞു.



വിമാനത്താവളത്തിന്റെ മൂന്ന് വശങ്ങളിലും സംരക്ഷിത വനങ്ങളാണ്. ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കാറുണ്ട്. നേരത്തെയും വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി, ചെന്നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങള്‍ കടക്കുകയും പിന്നീട് പിടികൂടി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ഡി കെ ഗൗതം അറിയിച്ചു.
Published by: Gowthamy GG
First published: December 2, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories