മഹാരാഷ്ട്രയിൽ (Maharashtra) 50 അടി ആഴമുള്ള കിണറ്റിൽ (50-feet Deep Well) വീണ പുള്ളിപ്പുലിയെ (Leopard) സാഹസികമായി രക്ഷപ്പെടുത്തി. അഹമ്മദ് നഗർ ജില്ലയിലെ പാർനർ തഹസിലിൽ (Parner tehsil) സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെയാണ് 50 അടി ആഴമുള്ള കിണറ്റിൽ പൊങ്ങിക്കിന്ന പുള്ളിപ്പുലിയെ രക്ഷപ്പെടുത്താനായത്. തിങ്കളാഴ്ച രാവിലെ വൈൽഡ് ലൈഫ് എസ്ഒഎസ് അംഗങ്ങൾ, സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ വാസികൾ തുടങ്ങിയവർ ചേർന്ന് മൂന്ന് മണിക്കൂർ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ അൽകുതി ഗ്രാമത്തിലെ കിണറ്റിൽ നിസ്സഹായനായി പൊങ്ങിക്കിടക്കുകയും രക്ഷപ്പെടാനായി തുഴയുകയും ചെയ്യുന്ന പുള്ളിപ്പുലിയെ സമീപവാസിയായ ഒരു കർഷകനാണ് കണ്ടെത്തിയത്. ഗ്രാമ വാസികളുടെ സഹായത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം കിണറ്റിലേക്ക് ലോഹത്തിന്റെ ഒരു കൂട് താഴ്ത്തി. അതിൽ കയറി നില്ക്കാൻ സാധിച്ചാൽ പുള്ളിപ്പുലിക്ക് താൽക്കാലിക പിന്തുണ നല്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.
" സുരക്ഷിതമായി പുറത്തെടുക്കാൻ ഒരു കെണി കൂട് കൂടി കിണറ്റിലേക്ക് താഴ്ത്തി. ശേഷം മറ്റേ കൂടിൽ നിന്ന് കെണി കൂട്ടിലേക്ക് മാറിയ പുള്ളിപ്പുലിയെ മുകളിലേക്ക് ശ്രദ്ധാപൂർവ്വം വലിച്ചു പുറത്തെത്തിച്ചു. പിന്നീട് പുള്ളിപ്പുലിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി" എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
"പുള്ളിപ്പുലിക്ക് ഏകദേശം 7 വയസ്സായിരുന്നു പ്രായം. ഈ രക്ഷാപ്രവർത്തനം വിജയകരമാക്കിയതിന് വനം വകുപ്പിനോടും ഗ്രാമീണരോടും നന്ദി പറയുന്നതായി" വൈൽഡ് ലൈഫ് എസ്ഒഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുള്ളിപ്പുലികൾ മനുഷ്യർ ഉള്ള സ്ഥലങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിവർഗ്ഗമാണ്. അത് തന്നെയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത് എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രതാപ് ജഗ്താപ് ചൊവ്വാഴ്ച പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. പുള്ളിപ്പുലിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ ഒരുപാട് പേർ കമന്റിലൂടെ അവരുടെ സന്തോഷം അറിയിച്ചു. "പുള്ളിപ്പുലിയ്ക്ക് പരിക്കേൽക്കാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിന് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്." കമെന്റിലൂടെ ഒരാൾ കുറിച്ചു.
Also Read-
യുക്രെയ്നിലുള്ള മകളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു 37000 രൂപ തട്ടി; തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് പൊലീസ്
പാലക്കാട് ധോണിയിൽ നാട്ടുകാരെ ഭീതിയിലാക്കി പുലിയിറങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച മേലേ ധോണി സ്വദേശി സുധയുടെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടിയിരുന്നു. വളർത്തുനായയെ അക്രമിച്ച ശേഷം പശുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പുലി ഓടി. വീടിന് മുന്നിൽ പുലിയുടെ കാൽപ്പാട് കാണാമായിരുന്നു. കഴിഞ്ഞ ദിവസം ധോണി നിവാസിയായ തോമസ് പുലിക്കോട്ടിലിൻ്റെ വീട്ടിലെ പശുക്കിടാവിനെ പുലി കടിച്ചു കൊന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.