• HOME
  • »
  • NEWS
  • »
  • india
  • »
  • ബോംബെ ഐഐടി കാംപസിനകത്ത് പുലി; വീഡിയോ പുറത്ത്

ബോംബെ ഐഐടി കാംപസിനകത്ത് പുലി; വീഡിയോ പുറത്ത്

ബോംബെ ഐഐടിയിൽ ചിത്രീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയിൽ, നീല നിറത്തിലുള്ള പൈപ്പിനടിയിൽ നിന്ന് പ്രായപൂർത്തിയായ പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നതായിരുന്നു വീഡിയോ

  • Last Updated :
  • Share this:
    ബോംബെ ഐഐടി കാംപസ് വളപ്പിൽ പുള്ളിപ്പുലി എത്തിയതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റപ്പുലികളെ തുറന്നുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. വലിയ പുള്ളിപ്പുലി കാമ്പസിൽ കറങ്ങിനടക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

    ബോംബെ ഐഐടിയിൽ ചിത്രീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയിൽ, നീല നിറത്തിലുള്ള പൈപ്പിനടിയിൽ നിന്ന് പ്രായപൂർത്തിയായ പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നതായിരുന്നു വീഡിയോ. വന്ന സ്ഥലത്തേക്ക് തന്നെ മടങ്ങുന്നതിന് മുമ്പ് ഒരു റോഡ് മറി കടക്കുന്നത് കാണാം. കൂടാതെ, വീഡിയോയിൽ, ഒരു റോഡിന്റെ മറുവശത്ത് നിന്ന് ഒരു വാഹനം പുലിയുടെ അടുത്തേക്ക് വരുന്നത് കാണാം.

    “ഐഐടി ബോംബെ കാമ്പസിനുള്ളിൽ പുള്ളിപ്പുലി. അവിടെ എംടെക് ചെയ്യുന്ന എന്റെ മകൻ സാർത്തക് അയച്ചത്," എന്ന അടികുറിപ്പുമായാണ് ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോ പുറത്തുവിട്ടത്.

    സമാനമായ മറ്റൊരു സംഭവത്തിൽ ഗുവാഹത്തിയിലെ നരേംഗിയിലുള്ള ആർമി പബ്ലിക് സ്‌കൂളിൽ ആന കയറി. സ്‌കൂൾ ഇടനാഴികളിൽ ആന കറങ്ങിനടക്കുന്നത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്.


    വനംവകുപ്പ് മണിക്കൂറുകളെടുത്താണ് ആനയെ തൊട്ടടുത്തുള്ള ആംചുങ് വന്യജീവി സങ്കേതത്തിലെ കാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. വീഡിയോയിൽ, ആനയെ സ്‌കൂൾ ഇടനാഴിയിൽ ഉടനീളം കറങ്ങുന്നതും കുറച്ച് ആളുകൾ ആനയെ മാറ്റാൻ ശ്രമിക്കുന്നതും കാണാം.

    Also Read- ഓട്ടോ തകർത്ത കാട്ടാന പലചരക്ക് കടയിൽ; അകത്താക്കിയത് രണ്ട് ചാക്ക് ഉരുളക്കിഴങ്ങും മൂന്ന് ചാക്ക് അരിയും

    സംഭവം നടന്ന സമയം വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, പലരും പശ്ചാത്തലത്തിൽ സംസാരിക്കുന്നത് കേൾക്കാം, ഇത് ജോലി സമയമാണെന്ന് എടുത്തുകാണിക്കുന്നു
    Published by:Anuraj GR
    First published: