ജമ്മു കാശ്മീരില്‍ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഇ തയ്ബ; വിവരം പുറത്തുവിട്ട് പൊലീസ്

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്. യുവ മോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് യുവാക്കളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്

News18 Malayalam | news18-malayalam
Updated: October 31, 2020, 8:01 AM IST
ജമ്മു കാശ്മീരില്‍ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഇ തയ്ബ; വിവരം പുറത്തുവിട്ട് പൊലീസ്
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്. യുവ മോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് യുവാക്കളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്
  • Share this:
ശ്രീനഗർ: ജമ്മു കാശ്മീരിൽ ബിജെപി യുവ മോർച്ച പ്രവർത്തകരായ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ-ഇ-തയ്ബയെന്ന് പൊലീസ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംരക്ഷിതരായിട്ടുള്ള വ്യക്തികള്‍ അവരുടെ സുരക്ഷാഅംഗങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന അഭ്യർഥനയും ഐജി വിജയ് കുമാർ നടത്തിയിട്ടുണ്ട്.

Also Read-PM Modi condemns J&K Killings | 'പാർട്ടിക്കായി മികച്ച പ്രവർത്തനം നടത്തിയ യുവാക്കൾ': ജമ്മു കാശ്മീരിൽ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്. യുവ മോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് യുവാക്കളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഫിദ ഹുസൈൻ, ഉമർ ഹജം, ഉമർ റാഷിദ് ബീജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുൽഗാമിന് സമീപം വച്ച് ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. ലഷ്കർ-ഇ-തയിബയുടെ നിഴൽ സംഘടനയെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രന്‍റ് (TRF) നേരത്തെ തന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Also Read-നിലമ്പൂരില്‍ കടുവയുടെ ആക്രമണം: ആടിനെ കടിച്ചുകീറി കൊന്നു: വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആക്രമണത്തിനായി ഉപയോഗിച്ചെന്ന് കരുതുന്ന വാഹനം കണ്ടെടുത്തുവെന്ന വിവരവും പുറത്തുവിട്ട പൊലീസ്, പാകിസ്താൻ നിർദേശപ്രകാരമാണ് ഇത്തരം കൊലപാതകങ്ങൾ അരങ്ങേറുന്നതെന്നാണ് അറിയിച്ചത്. 'അൽത്താഫ് എന്ന തദ്ദേശവാസിയായ തീവ്രവാദിയുടെ കാറിലാണ് മൂന്ന് ഭീകരർ ആക്രമണത്തിനായെത്തിയത്.

Also Read-ഇന്ത്യൻ യുവതിയും രണ്ട് മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ഫിദാ ഹുസൈനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് നേരെ ക്ലോസ് റേഞ്ചിൽ അവർ വെടിയുതിര്‍ക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ യുവാക്കൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണത്തിന് കീഴടങ്ങി' മാധ്യമങ്ങളോട് സംസാരിക്കവെ ഐജി വ്യക്തമാക്കി. അക്രമത്തിന് ശേഷം ഇവർ അച്ഛ്ബൽ മേഖലയിലേക്കാണ് കടന്നത്. ഇവിടെ നിന്നാണ് കാർ കണ്ടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'ആക്രമണവുമായി ബന്ധപ്പെട്ട് നിസാർ ഖാന്‍ഡെ, അബ്ബാസ് എന്നിങ്ങനെ രണ്ട് ഭീകരരുടെ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. ഇവർ മുമ്പ് ഹിസ്ബുൾ മുജാഹിദ്ദീന് വേണ്ടി പ്രവർത്തിച്ചവരാണെന്നും നിലവിൽ ലഷ്കർ-ഇ-തയ്ബ അംഗങ്ങളുമാണെന്നാണ് ഉയരുന്ന വാദങ്ങൾ. ഇവർ രണ്ട് പേർക്കും പുറമെ ഒരു വിദേശ തീവ്രവാദിയുടെ പങ്ക് സംശയിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Published by: Asha Sulfiker
First published: October 31, 2020, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading