നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സന്ധി സംഭാഷണം നിങ്ങളിൽ നിന്നു തന്നെ തുടങ്ങാം': പാക് മാധ്യമപവ്രർത്തകരെ അമ്പരപ്പിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

  'സന്ധി സംഭാഷണം നിങ്ങളിൽ നിന്നു തന്നെ തുടങ്ങാം': പാക് മാധ്യമപവ്രർത്തകരെ അമ്പരപ്പിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

  ഇന്ത്യൻ പ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായ സൗഹാർദ്ദ പ്രതികരണം സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

  akbaruddin

  akbaruddin

  • Last Updated :
  • Share this:
   ന്യൂഡൽഹി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകളെപ്പറ്റി ചോദിച്ച പാക് മാധ്യമ പ്രവർത്തകരെ അമ്പരപ്പിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീർ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ രഹസ്യ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് പാക് മാധ്യമ പ്രവർത്തകരെ അമ്പരപ്പിച്ചു കൊണ്ടുള്ള ഊഷ്മളമായ ഒരു നീക്കം യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്നുണ്ടായത്.

   Also Read-കശ്മീർ; യു എൻ രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ

   മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കവെ ഇന്ത്യ-പാക് സമാധാന ചർച്ചകളെ സംബന്ധിച്ച് പാക് മാധ്യമപ്രവർത്തകരിൽ നിന്നും ചോദ്യം ഉയർന്നു. ഇതു കേട്ട ഉടൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ സയ്യിദ് മാധ്യമ പ്രവർത്തകരുടെ അടുത്തേക്ക് നടന്നു..' നിങ്ങളുടെ അരികിലേക്ക് വന്ന് നിങ്ങളിൽ നിന്ന് തന്നെ തുടങ്ങാം' എന്നു പറഞ്ഞു കൊണ്ട് മാധ്യമ പ്രവർത്തകർക്ക് ഹസ്തദാനം നൽകിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യൻ പ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായ ഈ സൗഹാർദ്ദ പ്രതികരണം സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

   Also Read-കശ്മീർ തീരുമാനത്തെ എതിർക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് ഭീകരർക്കും മാവോയിസ്റ്റുകൾക്കുംവേണ്ടി: പ്രധാനമന്ത്രി

   ആർട്ടിക്കിൾ 370 റദ്ദു ചെയ്ത നീക്കം പൂർണ്ണമായും ആഭ്യന്തര കാര്യമാണെന്നും ബാഹ്യഇടപടെലുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു യുഎന്‍ സെക്യൂരിറ്റി കൗൺസിൽ ചർച്ചകൾക്ക് ശേഷം ഇന്ത്യൻ പ്രതിനിധി പ്രതികരിച്ചത്. 'മികച്ച ഭരണം ഉറപ്പാക്കാനും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഇന്ത്യൻ ഗവൺമെന്റും നിയമ നിർമ്മാണ സഭകളും ഇത്തരമൊരു തീരുമാനം എടുത്തതെ'ന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

   First published:
   )}