• HOME
  • »
  • NEWS
  • »
  • india
  • »
  • Harnaaz Sandhu | 'പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ'; ഹിജാബ് വിഷയത്തിൽ മിസ് യൂണിവേഴ്‌സ് ഹർനാസ് സന്ധു

Harnaaz Sandhu | 'പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ'; ഹിജാബ് വിഷയത്തിൽ മിസ് യൂണിവേഴ്‌സ് ഹർനാസ് സന്ധു

നിങ്ങൾ എന്തിനാണ് എപ്പോഴും പെൺകുട്ടികളെ ലക്ഷ്യമിടുന്നത്? അവർ തിരഞ്ഞെടുക്കുന്ന രീതിയിൽ ജീവിക്കട്ടെ, അവരുടെ ലക്ഷ്യത്തിലെത്താൻ അനുവദിക്കുക.

  • Share this:
    മുംബൈ: ഹിജാബ് (hijab) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പെൺകുട്ടികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് മിസ് യൂണിവേഴ്സ് 2021 (Miss Universe 2021) ഹർനാസ് സന്ധു (Harnaaz Sandhu) അഭ്യർത്ഥിച്ചു. "അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ" എന്നും സന്ധു കൂട്ടിച്ചേർത്തു.

    ഹിജാബ് ധരിക്കുന്നത് നിർബന്ധമായ ഒരു മതാചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകീകൃത വസ്ത്രം ധരിക്കണമെന്നും ചൂണ്ടിക്കാട്ടി ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് അടുത്തിടെ തള്ളിയിരുന്നു.

    എന്നാൽ ഹിജാബ് വിഷയത്തിൽ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി സന്ധു തന്റെ അഭിപ്രായം വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

    സന്ധു ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ്, സംഘാടകൻ ഇടപെട്ട്, രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുതെന്ന് റിപ്പോർട്ടറോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ യാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചും ചോദിക്കാൻ മാധ്യമങ്ങളോട് സംഘാടകർ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ചോദ്യത്തിന്റെ മറുപടി "ഹർനാസ് പറയട്ടെ" എന്നാണ് റിപ്പോർട്ടർ പ്രതികരിച്ചത്.

    Also Read-Hijab Row | 'ഹിജാബ് വിവാദത്തിന് പിന്നിൽ എസ്.ഡി.പി.ഐയുടെ രാഷ്ട്രീയലക്ഷ്യം' വിമർശിച്ച് SKSSF നേതാവ്

    തുടർന്ന് ചണ്ഡീഗഡ് സ്വദേശിയായ മോഡൽ ഹർനാസ് സന്ധു സമൂഹത്തിൽ പെൺകുട്ടികൾ ലക്ഷ്യം വയ്ക്കപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ വിഷമം പ്രകടിപ്പിച്ചു.

    "സത്യം പറഞ്ഞാൽ, നിങ്ങൾ എന്തിനാണ് എപ്പോഴും പെൺകുട്ടികളെ ലക്ഷ്യമിടുന്നത്? ഇപ്പോൾ നിങ്ങൾ എന്നെ ലക്ഷ്യമിടുന്നു, ഹിജാബ് വിഷയത്തിൽ പോലും പെൺകുട്ടികളെയാണ് ലക്ഷ്യമിടുന്നത്. അവർ (പെൺകുട്ടികൾ) അവർ തിരഞ്ഞെടുക്കുന്ന രീതിയിൽ ജീവിക്കട്ടെ, അവരുടെ ലക്ഷ്യത്തിലെത്താൻ അനുവദിക്കുക. അവരെ പറക്കാൻ അനുവദിക്കൂ. അവരുടെ ചിറകുകൾ മുറിക്കരുത്. ആരുടെയെങ്കിലും ചിറകുകൾ മുറിയ്ക്കണമെങ്കിൽ നിങ്ങളുടേത് തന്നെ മുറിക്കുക" സന്ധു പറഞ്ഞു.

    Also Read-Danish Ansari | യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം; ഡാനിഷ് അൻസാരിയെ അറിയാം

    തന്റെ ജീവിത യാത്രയെക്കുറിച്ചും താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഈ വർഷം ആദ്യം നടന്ന സൗന്ദര്യമത്സരത്തിലെ വിജയത്തെക്കുറിച്ചും നിങ്ങൾ ചോദിക്കൂവെന്നും ഹർനാസ് സന്ധു റിപ്പോർട്ടറോട് ആവശ്യപ്പെട്ടു.

    അടുത്തിടെ, ഒരു മുസ്ലീം വിദ്യാർത്ഥി ഹിജാബ് ധരിച്ച് മധ്യപ്രദേശ് സർവ്വകലാശാലയിൽ നമസ്‌കരിക്കുന്ന വീഡിയോ പുറത്തുവരുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. ഡോ. ഹരിസിംഗ് ഗൗർ സാഗർ യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥി നമസ്‌കരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനെ തുടർന്ന് ഹിന്ദു ജാഗരൺ മഞ്ച് എന്ന വലതുപക്ഷ സംഘടന വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലാ അധികൃതർക്ക് പരാതി നൽകി. അന്വേഷണത്തിന് ഉത്തരവിട്ടതായി സർവകലാശാല അറിയിക്കുകയും ചെയ്തു.

    Also Read-Madras High Court| പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; അപ്പീൽ ഹർജി ചെലവുസഹിതം തള്ളി

    ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മാർച്ച് 15ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കുക എന്നത് നിർബന്ധമായ ഒരു മതാചാരമല്ല. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെ പിന്തുണച്ച് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച വിസമ്മതിച്ചു.
    Published by:Jayesh Krishnan
    First published: