ചെന്നൈ: പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയയന് പങ്കുവെച്ച ട്വീറ്റിന് പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ‘ആശംസകള്‍ക്ക് നന്ദി സഖാവെ’ എന്ന് തുടങ്ങികൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് സ്റ്റാലിൻ പിണറായി വിജയനോട് ട്വീറ്റിൽ ആവശ്യപ്പെടുന്നു. മലയാളത്തിലായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
ആശംസകള്‍ക്ക് നന്ദി സഖാവേ.
തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. https://t.co/1Mf3CABPHf
— M.K.Stalin (@mkstalin) March 1, 2023
‘കേരള-തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും നമ്മുടെ മാതൃഭാഷയുടെയും സംരക്ഷണത്തിൽ നിങ്ങൾ രാജ്യത്തിനപ്പുറം ഹൃദയങ്ങൾ കീഴടക്കി. നിങ്ങള്‍ക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ ട്വീറ്റ്.
മാര്‍ച്ച് ആറിന് കന്യാകുമാരിയില്‍ നടക്കുന്ന ചടങ്ങില്‍ ഇരു നേതാക്കളും വേദി പങ്കിടുന്നുമുണ്ട്. ‘തോള് ശീലൈ’ പോരാട്ടത്തിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് സ്റ്റാലിനും പിണറായിയും പങ്കെടുക്കുന്നത്. പതിനെട്ട് സമുദായങ്ങളിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ തങ്ങളുടെ മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ പോരാട്ടമാണ് ‘തോള് ശീലൈ’.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.